കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി കാസറഗോഡ് ജില്ലയിലെ കലാ കായിക സാമൂഹിക മേഖലക്കിളിൽ സ്തുസ്ത്യർഹമായ സേവനങ്ങൾ കാഴ്ചവെച്ചു വരുന്നു തമ്പ് മേല്പറമ്പിന്റെ
Vision തമ്പ്@40 "പാവപ്പെട്ടവർക്ക് ഒരു പാർപ്പിടം" എന്ന പദ്ധതിയുടെ ഭാഗമായി സഹപ്രവർത്തകൻ ഇഖ്‌ബാലിന് *16 ലക്ഷം രൂപ* ചിലവിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറ്റം *ഉദുമ MLA ശ്രി. C.H കുഞ്ഞമ്പു* നിർവ്വഹിച്ചു.
ചടങ്ങിൽ *ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂക്കക്കർ* കല്ലട്ര മാഹിൻ ഹാജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ, വാർഡ് മെമ്പർമാരായ സഹദുള്ള ,അയിഷാ അബൂക്കർ , OSA പ്രധിനിതികളായ സൈഫുദ്ദിൻ മാക്കോട് എം.എം.ഹംസ PTA പ്രസിഡന്റ് നസിർ KVT, ജിംഖാന പ്രതിനിധി റാഫി പള്ളിപ്പുറം, റാഫി മാക്കോട് ചന്ദ്രഗിരി ക്ലബ്, OYL ഗൾഫ് അംഗം ഹനീഫ് ഒരവങ്കര, INL പ്രതിനിധി ശാഫി കട്ടക്കാൽ, KC മുനീർ MFC, സാലി കീഴൂർ, ജിംഖാന പ്രസിഡന്റ് ശിഹാബ് കൈനോത്ത്, നാസർ ഡിഗോ, താജുദീൻ പടിഞ്ഞാർ, കല്ലട്ര ഇഖ്ബാൽ, സെലാം കോമു, CB ബദുറു, അഹമ്മദ് ഒരവങ്കര, അബ്ബാസ് വളപ്പിൽ, ബഷീർ കുന്നരിയത്ത്, തമ്പ് മെമ്പർമാരായ വിജയൻ മാഷ്, T കണ്ണൻ, സി.ബി അമീർ, EB എം കുഞ്ഞി, പുരുഷു ചെമ്പിരിക്ക, യുസഫ്, AR അഷറഫ്, MA റസാക്ക്, ബാബു വള്ളിയോട്, സൈഫു കട്ടക്കാൽ, ഖാലിദ്, ഷംസുദീൻ ദേളി, താജു ചെമ്പിരിക്ക, തോട്ടിൽ മൊയ്തു, ഹബീബ്, ആരിഫ് കല്ലട്ര, നാരായണൻ Kvt, റഫീക്ക് മണിയങ്കാനം, KP സിദ്ദീക്ക് , ഇസ്ഹാക്ക് കുരിക്കൾ, യുസഫ് പാറപ്പുറം, KP റാഫി, നാസർ കടവത്ത്, ഷംസു കട്ടക്കാൽ, ഇഖ്ബാൽ, തുടങ്ങിയവർ സംബന്ധിച്ചു.
നാല് പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള തമ്പിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻതൂവൽ കൂടിയാണ് *"ഇഖ്‌ബാലിന് ഒരു വീട്*"എന്ന പ്രസ്തുത കർമപദ്ധതി. ഈ സന്തോഷ മുഹൂർത്തത്തിൽ, ഞങ്ങളുടെ ഉദ്യമത്തിന് അകമഴിഞ്ഞു സാമ്പത്തികമായും മറ്റും സഹായങ്ങൾ നൽകി ഞങ്ങളോടൊപ്പം സഹകരിച്ച നല്ലവരായ എല്ലാ നാട്ടുകാർക്കും മറ്റു തമ്പിന്റെ അഭ്യുതകാംഷികൾക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു എന്ന് തമ്പ് പ്രസിഡന്റ് അഹമ്മദ് അഭിപ്രായപ്പെട്ടു .
കേവലം 10 മാസത്തെ കാലയളവിൽ വീടിന്റെ പണി അതി വേഗത്തിലും ഭംഗിയിലും പൂർത്തിയാക്കാൻ സാധിച്ചത് തമ്പ് പ്രവർത്തകരുടെ കഠിനാധ്വാനവും ഒപ്പം നല്ലവരായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ട് മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു .
40 വർഷം പിന്നിടുന്ന *തമ്പ് മേൽപ്പറമ്പ്* ഭാവിയിൽ പാർപ്പിടം ,വിദ്യാഭ്യാസം ,ആതുര സേവനം എന്നീ അടിസ്ഥാന സൗകര്യ സേവന രംഗത്ത് ഊന്നൽ നൽകി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നുത് എന്ന് തമ്പ് പ്രസിഡന്റ് കൂട്ടി ചേർത്തു
*Vision തമ്പ് @40* യുടെ ഭാഗമായുള്ള
"പാവപ്പെട്ടവർക്ക് ഒരു പാർപ്പിടം"
"ഇന്ന് പഠിക്കൂ നാളെയെ നയിക്കൂ "
"നിങ്ങളുടെ ആരോഗ്യം ഞങ്ങളുടെ പ്രത്യാശ"
തുടങ്ങിയ tagline നോട് കൂടി വിവിധ മേഖലകളിൽ സേവന പദ്ധതികൾ ഭാവിയിൽ ആശൂത്രണം ചെയ്യുമെന്ന് തമ്പ് പ്രതിനിധികൾ അറിയിച്ചു.
ചടങ്ങിൽ തമ്പ് പ്രസിഡന്റ് അഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് താജുദ്ദിൻ ചെമ്പിരിക്ക നന്ദി പറഞ്ഞു.
നിർദ്ദന കുടുംബത്തിന് തമ്പ് മേൽപ്പറമ്പ് വീട് നിർമ്മിച്ച് നൽകി
mynews
0