കാസർകോട്: എസ്‌ഡിപി ഐ പ്രവർത്തകൻ ആബിദ് കൊലക്കേസടക്കം കാസർകോട്ടെ നിരവധി കൊലക്കേസുകളിലെ പ്രതി ജ്യോതിഷ് തൂങ്ങി മരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അണങ്കൂര്‍ ജെപി നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.
സൈനുല്‍ ആബിദ് വധക്കേസുകളിലടക്കം നിരവധി പ്രമാദമായ കേസുകളിലടക്കം പ്രതിയായിരുന്നു ആർ എസ് എസ് പ്രവർത്തകനായ ജ്യോതിഷ്,
മാസങ്ങള്‍ക്ക് മുമ്പ് ഗുണ്ടാസംഘത്തില്‍പെടുത്തി ജില്ലാ പൊലീസ് കാപ്പ ചുമത്തുകയും ചെയ്തിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
സൈനുൽ ആബിദ് വധക്കേസിലെ മറ്റൊരു പ്രതിയായ മഹേഷ് ബട്ടം പാറയും വിയൂർ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു,
ആബിദ് കേസിലെ മറ്റൊരു പ്രതി പ്രശാന്ത് നെൽക്കളക്ക്കഴിഞ്ഞ ദിവസം കുത്തേറ്റിരുന്നു,അതിൽ സഹപ്രവർത്തകനായ മഹേഷിനെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു,
ആബിദിനെ കൊലപ്പെടുത്തിയ കേസിലെ വേറൊരു പ്രതിയായിരുന്ന ബട്ടി ഉദയനും കുറച്ചു കാലം മുൻപ് ഏരിയാലിൽ വെച്ച്കു ത്തേറ്റ് ഗുരുതര നിലയിലായിരുന്നു,
കഴിഞ്ഞ ദിവസം മഹേശ് കുത്തിയത് കൂട്ടു പ്രതിയായ പ്രാശാന്ത്നെ ൽക്കള യെ(28)യാണ്.ആബിദ്കൊലക്കേസിലെ മറ്റൊരു പ്രതിയായ മഹേഷ് ബട്ടംപാറ (27)യെന്ന യുവാവിനെയാണ്പൊ ലീസ് അറസ്റ്റ് ചെയ്തത്കഴിഞ്ഞ ദിവസം രാത്രി മധൂർ കുഡ്‌ലു രാംദാസ് നഗറിൽ വച്ചാണു വാക്കേറ്റവും സംഘട്ടനവും ഉണ്ടായത്.
2014 ഡിസംബർ 22ന് രാത്രി തളങ്കര നുസ്രത്ത് നഗറിലെ സൈനുൽ ആബിദിനെയാണു കാസർകോട് നഗരത്തിലെ കടയിൽ കയറി കുത്തിക്കൊലപ്പെടുത്തിയത്.
വയറിന് ഗുരുതരമായി കുത്തേറ്റ പ്രശാന്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രശാന്തും മഹേഷും സുഹൃത്തുക്കളായിരുന്നെങ്കിലും സമീപ കാലത്ത് ചില കാരണങ്ങളാൽ തെറ്റിയിരുന്നു. വ്യക്തിപരമായ പ്രശ്‌നമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രാത്രി ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും ഇതിനിടയിൽ മഹേഷ് കൈവശം കരുതിയിരുന്ന കത്തിയെടുത്ത് പ്രശാന്തിനെ കുത്തുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മഹേഷിനെതിരെ നേരത്തെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. ഈയിടെയാണ് ഇതിന്റെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.