യുദ്ധഭീതിക്കിടയിലും നേട്ടത്തോടെ വ്യാപാരം ആരംഭിച്ച്‌ ഇന്ത്യന്‍ ഓഹരി സൂചികകള്‍, റഷ്യ ആക്രമണം തുടങ്ങിയാൽ സ്വർണ വില കുതിച്ചുയർന്നേക്കാം, ലോക യുദ്ധത്തിലേക്ക് നയിച്ചെക്കാമെന്നും നിരീക്ഷകർ

മുംബൈ: യുക്രൈന്‍ - റഷ്യ യുദ്ധഭീതിക്കിടെ ഇന്ന് നേട്ടത്തില്‍ ആരംഭിച്ച്‌ ഇന്ത്യന്‍ ഓഹരി സൂചികകള്‍. രാവിലെ 9.16 ന് സെന്‍സെക്സ് 353.58 പോയിന്റ് ഉയര്‍ന്നു. 0.63 ശതമാനം നേട്ടത്തോടെ 56759.42 പോയിന്റിലാണ് സെന്‍സെക്സ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 103.60 പോയിന്റ് നേട്ടത്തില്‍ വ്യാപാരം തുടങ്ങി. 0.62 ശതമാനമാണ് നേട്ടം. 16946.40 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്ന് വ്യാപാരം ആരംഭിച്ചത്.സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്ന് വന്‍ വര്‍ധന. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഉയര്‍ന്നത്.
4630 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണത്തിന് വില. ഇന്ന് 50 രൂപ ഉയര്‍ന്ന് 4680 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വില.
ബുധാാഴ്ച യുക്രെയ്‌നിനെ റഷ്യ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി. റഷ്യ- യുക്രൈന്‍ സമവായത്തിനായി ലോകരാഷ്ട്രങ്ങള്‍ നടത്തിയ ഇടപെടലുകളെല്ലാം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫേസ്ഹുക്കിലൂടെയാണ് പ്രസിഡന്റ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്' എന്ന് മാത്രമാണ് യുക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കുന്നതെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ബിസി പറയുന്നത്. റഷ്യ- യുക്രൈന്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതിന് പിന്നാലെ ഫ്രാന്‍സ് അടക്കം നിരവധി രാജ്യങ്ങള്‍ റഷ്യയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതെല്ലാം പരാജയപ്പെട്ടതോടെ യുഎസ് അടക്കം 12 ഓളം രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് തിരികെ വരാനും ആവശ്യപ്പെട്ടിരിക്കുകയാണ്.

യുദ്ധമുണ്ടായാല്‍ സൈനിക ഇടപെടലുകള്‍ നടത്താന്‍ സാധിക്കില്ല. അതിനാല്‍ പൗരന്മാര്‍ തരികെ വരണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ യുക്രൈനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് നേരിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലയാളികള്‍ അടക്കം കാല്‍ ലക്ഷത്തോളം ഇന്ത്യക്കാരും യുക്രൈയിനിലുണ്ട്. വിദേശകാര്യ മന്ത്രാലയം സ്ഥിതി നിരീക്ഷിക്കുകയാണ്. അതേസമയം യുഎസ് ആവശ്യമില്ലാത്ത പ്രചാരണം നടത്തുകയാണ്, അനാവശ്യമായി ഭീതി പരത്തുകയാണെന്നും റഷ്യന്‍ പ്രസിഡന്റ് അറിയിച്ചു. ആക്രമണമുണ്ടായാല്‍ ശക്തമാി തിരിച്ചടിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ ഭയമില്ല. മുമ്ബും ഒട്ടേറെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നുവെന്നും അതു രാജ്യത്തിന്റെ വളര്‍ച്ചയ്ക്കാണ് കാരണമായതെന്നും സ്വീഡനിലെ റഷ്യയുടെ സ്ഥാനപതി വിക്ടര്‍ താതറിന്‍സ്റ്റേവ് പറഞ്ഞു. എന്നാല്‍ യുക്രൈനിന്റെ അതിര്‍ത്തിയില്‍ റഷ്യ ഇപ്പോള്‍ തന്നെ 100000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഇത് റഷ്യ വര്‍ധിപ്പിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. വ്യോമാക്രമണത്തിലൂടെയാകും യുക്രൈനിന് നേരെ റഷ്യ ആക്രമണത്തിന് തുടക്കം കുറിക്കുകയെന്ന് ജോ ബെഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




1295 ഓഹരികള്‍ ഇന്ന് രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങി.750 ഓഹരികളുടെ മൂല്യമിടിഞ്ഞു. 71 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ടിസിഎസ്, വിപ്രോ, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയ ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. സിപ്ല, ഐഷര്‍ മോട്ടോര്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്സ്, ഡോ റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളുടെ മൂല്യമിടിഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today