നിരവധി കേസുകളിൽ പ്രതിയായ 2 പേർക്കെതിരെ കാപ്പ ചുമത്തി

കാസർകോട് ∙ ക്രിമിനലുകൾക്കതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 2 പേർക്കെതിരെ കാപ്പ ചുമത്തി. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർക്കെതിരെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ, നാടുകടത്തൽ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നു ജില്ലാ പൊലീസ് മേധാവി ഭൈഭവ് നക്സേന അറിയിച്ചു. ഗുണ്ടാ പ്രവർത്തനം നടത്തിയ മഞ്ചേശ്വരം മൊറത്താണയിലെ മുഹമ്മദ് അസ്ക്കറിനെ(26) കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. 3 വർഷത്തിനുള്ളിൽ ജില്ലയ്ക്കകത്തും പുറത്തുമായി തട്ടിക്കൊണ്ടു പോകൽ, ലഹരി മരുന്ന് കൈവശം വയ്ക്കൽ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം, കവർച്ച, പൊലീസിനെ നേരെ തോക്ക് ചൂണ്ടി അപായപ്പെടുത്താൻ ശ്രമം അടക്കം എട്ടോളം കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടറാണു ഉത്തരവിറക്കിയത്. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂർ തൊടുപ്പന്നം മനോജ് (31) നെ കാപ്പ ചുമത്തി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡിഐജിയാണ് ആറുമാസ കാലത്തേക്ക് ജില്ലയിൽ നിന്നു നാടുകടത്തിയത്.
Previous Post Next Post
Kasaragod Today
Kasaragod Today