മുള്ളേരിയ: പരപ്പ, പഞ്ചിക്കല്ലില്‍ പുലിയിറങ്ങി. പുലിയുടെ വീഡിയോ വഴിയാത്രക്കാര്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെ ജനം ഭയത്തില്‍. വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിക്കുകയും ഇറങ്ങിയത് പുലിയാണെന്നു സ്ഥിരീകരിക്കുകയും ചെയ്‌തു.
പരപ്പ, ഫോറസ്റ്റ് ഡിവിഷനു കീഴിലെ പഞ്ചിക്കല്ല്- ബെള്ളിപ്പാടി റോഡിലാണ് പുലിയെ ഇന്നലെ രാത്രി കാണപ്പെട്ടത്. വനത്തിനു അകത്തു കൂടി 4 കിലോ മീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡാണിത്. രാത്രി കാറില്‍ പോകുന്നവരാണ് പുലിയെ കണ്ടത്.
സാധാരണ ഗതിയില്‍ പുലിയുടെ സാമീപ്യം കാണപ്പെടാത്ത പ്രദേശത്തുകൂടിയാണ് പ്രസ്‌തുത റോഡ് കടന്നു പോകുന്നത്. പുലിയുടെ സാമീപ്യം വ്യക്തമായ സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.
പുലിയിറങ്ങിയതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കിടയില്‍ വൈറലായി. ഇതോടെ പുലി നാട്ടില്‍ ചര്‍ച്ചയായിരിക്കുകയാണ്.
പരപ്പ, പഞ്ചിക്കല്ലില്‍ പുലിയിറങ്ങി, ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ്
mynews
0