നീര്‍ച്ചാലില്‍ ആധുനിക രീതിയില്‍ സ്ഥാപിച്ച വഴിയിടം പൊതു ശൗചാലയം അടുത്തമാസം ഉദ്‌ഘാടനം ചെയ്യും.

ബദിയഡുക്ക: യാത്രക്കാരുടെ പ്രാഥമികാവശ്യത്തിനുവേണ്ടി ബദിയഡുക്ക പഞ്ചായത്ത്‌ നീര്‍ച്ചാലില്‍ ആധുനിക രീതിയില്‍ സ്ഥാപിച്ച വഴിയിടം പൊതു ശൗചാലയം അടുത്തമാസം ഉദ്‌ഘാടനം ചെയ്യും. ഇതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നു പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അബ്ബാസ്‌ അറിയിച്ചു. ശൗചാലയത്തിന്റെ നിര്‍മ്മാണം മൂന്നുമാസം മുമ്പു പൂര്‍ത്തിയാക്കിയിരുന്നു. ശൗചാലയം ശുചിയാക്കുന്നതിനുള്ള ജലസ്രോതസ്സും ജലവിതരണ സംവിധാനവും സജ്ജീകരിച്ചു. വൈദ്യുതി കണക്ഷന്‍ ലഭ്യമാവാത്തതും ധൃതഗതിയില്‍ നടന്നു വരുന്ന ബദിയഡുക്ക -നീര്‍ച്ചാല്‍ റോഡ്‌ വികസനവും ടോയ്‌ലറ്റ്‌ തുറക്കുന്നതിനു കാലതാമസമുണ്ടാക്കുകയായിരുന്നു. ടോയ്‌ലറ്റ്‌ തുറന്നാല്‍ത്തന്നെ അതിന്റെ സംരക്ഷണത്തിന്‌ ആളെ നിയമിക്കാനുള്ള അധികാരം പഞ്ചായത്തിനില്ല. ഇതിനായി മാത്രം ഒരാളെ സര്‍ക്കാരും നിയമിക്കില്ല. കുടുംബശ്രീയുമായി ഇതിനു വേണ്ടി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നീര്‍ച്ചാല്‍ ബസ്‌ സ്റ്റാന്റില്‍ നിന്നു 100 മീറ്ററോളം അകലെയാണ്‌ കംഫര്‍ട്ട്‌ സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ടുള്ളത്‌. ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ ഇതിനു സ്ഥലം ലഭ്യമായില്ല. റോഡ്‌ വികസനം പൂര്‍ത്തിയാവുമ്പോള്‍ ഇപ്പോള്‍ റോഡ്‌ സൈഡില്‍ പ്രവര്‍ത്തിക്കുന്ന ബസ്‌സ്റ്റാന്റ്‌ മാറ്റേണ്ടി വരുമെന്ന സാഹചര്യമുണ്ടെന്ന്‌ അബ്ബാസ്‌ സൂചിപ്പിച്ചു. റോഡ്‌ വികസനത്തെത്തുടര്‍ന്നു സീതാംഗോളിയില്‍ നിര്‍മ്മിക്കാനിരുന്ന പബ്ലിക്‌ ടോയ്‌ലറ്റ്‌ നിര്‍മ്മാണം മാര്‍ച്ചിനു മുമ്പു നടക്കാത്ത സ്ഥിതിയിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today