അണങ്കൂരിൽ നിർമ്മിക്കുന്ന ക്രൈംബ്രാഞ്ച് ഓഫീസിന് വേണ്ടി റോഡ് വെട്ടിപ്പൊളിക്കുന്നത് തടയാൻ ശ്രമം

കാസർകോട്:അണങ്കൂരിൽ ക്രൈംബ്രാഞ്ച് ഓഫീസ് നിർമിക്കുന്നതിന് വേണ്ടി റോഡ് വെട്ടിപ്പൊളിക്കുന്നതിനെ ചൊല്ലി തർക്കവും വാക്കേറ്റവും അണങ്കൂരിൽ നിലവിലുള്ള റോഡ് പൊളിക്കുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്, വാഹനങ്ങൾക്ക് കടന്നു പോകാൻ സ്ഥലത്തിന്റെ രണ്ടു ഭാഗങ്ങളിലായി വേറെ റോഡ് നിർമിച്ചിരുന്നു, പുതുതായി നിർമിച്ച റോഡ് പ്പൊളിക്കുന്നത് തടയാനുള്ള ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചു, ഈ റോഡുകൾ അടുത്തിടെ ടാറിം ഗ് ചെയ്ത് പണി പൂർത്തിയാകിയതായിരുന്നു, 4500 സ്ക്വയർഫീറ്ററിൽ 20 സെന്റ് സ്ഥലത്താണ് ക്രൈംബ്രാഞ്ച് ഓഫീസിന്റെ നിർമാണം ക്രൈംബ്രാഞ്ചിന് പുതിയ ഓഫീസിന്റ നിർമാണപ്രവൃത്തികൾ ആരംഭിചതിന് ശേഷം റോഡ് വെട്ടിപ്പോളിച്ചാൽ മതിയെന്ന് കാസർകോട് നഗരസഭാഭാംഗം എം. രമേശ് പറയുന്നു, പ്രതിഷേധവുമായി കാസർകോട് സബ്കോടതിയുടെ ഉത്തരവുമായാണ് രമേശൻ വന്നത്,പ്രവൃത്തി തടസപ്പെടുത്താൻ പാടില്ലെന്നും ക്രൈംബ്രാഞ്ച് ഡി.വൈ.എ .പി പറഞ്ഞു. പ്രവൃത്തി ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങി യതോടെ കാസർകോട് സി.ഐ പി. അജിത്കുമാർ, വിദ്യാനഗർ സി.ഐ വി.വി മനോജ് എന്നിവരുടെ നേതൃ ത്വത്തിൽ കൂടുതൽ പൊലീസെ ത്തുകയും പ്രതിഷേധ ക്കാരെ പിന്തിരിപ്പിക്കുകയും ചെയ്തു. ഇതോടെ പ്രവ ത്തി പുനരാരംഭിച്ചു. രണ്ട് റോഡുകൾ പ്രത്യേകമായി നിർമിച്ചതിനാൽ വാഹന ങ്ങൾക്ക് പോകുന്നതിന് തട സമൊന്നുമില്ലെന്ന് അധികൃതർ വിശദീകരിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today