കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ബിജെപി നേതാവിന്റെ കൈപ്പത്തി തകര്‍ന്നു. ബുധനാഴ്ച്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിന് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്ത് നിന്ന് പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്. പടക്കങ്ങള്‍ അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാണെന്നാണ് പോലിസ് കരുതുന്നത്.
വടകര പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്‌ഫോടനം നടന്ന വീടിന്റെ ടെറസിൽ ചിതറിയ മാംസവും രക്തവും തളം കെട്ടിയ നിലയിലാണ്.
ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ബിജെപി നേതാവിന്റെ കൈപ്പത്തി തകര്‍ന്നു
mynews
0