കീവ്: നാറ്റോ സഖ്യത്തില്‍ നിന്നും കാര്യമായ സഹായമൊന്നും പ്രതീക്ഷിക്കാനില്ലെന്ന് തിരിച്ചറിഞ്ഞ യുക്രെയിന്‍ തങ്ങളുടേ പൗരന്മാര്‍ക്ക് ആയുധം നല്‍കി റഷ്യന്‍ സൈന്യത്തെ ചെറുക്കാനുള്ള പരിശ്രമത്തിലാണ്. യുക്രെയിന്‍ നാറ്റോ അംഗമല്ലാത്തതിനാല്‍ നേരിട്ട് യുദ്ധത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണ് നാറ്റോയ്ക്കുള്ളത്.
റഷ്യ യെ നേരിടാൻ വൻ ശക്തി രാജ്യങ്ങൾക്ക് ഭയമെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക വിമെർശനം,
ലോക പോലീസെന്ന് അവകാശപ്പെട്ട് നീതിയും ന്യായവും നോക്കാതെ ഇറാക്കിൽ നിരായുധരായ ജനങ്ങൾക്ക് നേരെ ബോംബിടുന്നത് പോലെ റഷ്യയെ നേരിടാനാവില്ല എന്ന ബോധ്യമാണ് അമേരിക്കക്ക് എന്നും വിമെർശനം ഉയരുന്നു, പിഞ്ചു കുട്ടികൾ അടക്കം മൂന്നു ലക്ഷത്തിലധികം പേരാണ് ഒരു കാരണവുമില്ലാതെ അന്ന് ഇറാക്കിൽ അമേരിക്ക നടത്തിയ അക്രമണത്തിൽ കൊല്ലപ്പെട്ടത്ത്,
റഷ്യന്‍ സൈന്യത്തിന്‍റെയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി. തന്നെ ഇല്ലാതാക്കാൻ റഷ്യൻ ശ്രമമുണ്ട്. ഇതിനായി റഷ്യയുടെ പ്രത്യേക സംഘങ്ങൾ തലസ്ഥാനമായ കീവില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞു.
രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പര്‍ വണ്‍ ടാര്‍ജറ്റ്. അതിനുശേഷം അവര്‍ തന്‍റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സലന്‍സ്‌കി പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ തനിച്ചാണെന്ന് സെലന്‍സ്‌കി പറഞ്ഞു. എല്ലാവര്‍ക്കും ഭയമാണ്. യുക്രെയ്ന് നാറ്റോ അംഗത്വം ഉറപ്പുതരാനോ തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നില്‍ക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലോകത്തിലെ എറ്റവും വലിയ പണമിടപാട് സംവിധാനത്തില്‍ നിന്നും റഷ്യയെ പുറത്താക്കാനുള്ള ബ്രിട്ടന്റെ ശ്രമത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ കടുത്ത മര്‍ഷം.അന്താരാഷ്ട്ര പണമിടപാടുകളില്‍ പകുതിയോളവും നടക്കുന്ന സ്വിഫ്റ്റില്‍ നിന്നും റഷ്യയെ പുറത്താക്കുവാന്‍ ഇന്നലെ ജി 7 രാജ്യങ്ങളോട് ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, നിരവധി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളാണ്ഇ തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്