ചെമ്മനാട് പഞ്ചായത്തിൽ അനധികൃത നിർമാണവും കൈയേറ്റവും വ്യാപകം, കെ എസ് ഡി പി റോഡിന്റെ വശങ്ങളിലും അനധികൃത കയ്യേറ്റമെന്നും വ്യാപക ആരോപണം

മേൽപറമ്പ് : ചെമ്മനാട് പഞ്ചായത്തിലെ പല ഭാഗങ്ങളിലും അനധികൃത നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണെന്നും തടയേണ്ടവർ നിഷ്‌ക്രിയരായി നോക്കിനിൽക്കുകയാണെന്നും സി.പി.ഐ. പെരുമ്പള സെക്കൻഡ് ബ്രാഞ്ച് സമ്മേളനം പ്രസ്ഥാവിച്ചു.

നേരത്തെയും കെ എസ് ഡിപി റോഡിന്റെ വശങ്ങളിലുള്ള മേല്പറമ്പിലെ വ്യാപാര സ്ഥാപനങ്ങൾ റോഡിന്റെ വശങ്ങൾ കയ്യേറുന്നു എന്ന് വ്യാപക പരാതിയും ഉയർന്നിരുന്നു, നടപടി എടുക്കേണ്ട അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിവിധ പാർട്ടികളും സംഘടനകളും ആരോപിക്കുന്നത്,

അനധികൃത കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് എസ്‌ഡിടിയു ജില്ലാ നേതാക്കളും പറഞ്ഞു, സമ്മേളനം കാസർകോട് മണ്ഡലം സെക്രട്ടറി കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. മായാ കരുണാകരൻ അധ്യക്ഷയായി. ബ്രാഞ്ച് സെക്രട്ടറി ടി.അപ്പകുഞ്ഞി, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം ഇ.ചന്ദ്രശേഖരൻ എം.എൽ.എ., ജില്ലാ അസി. സെക്രട്ടറി വി.രാജൻ, ലോക്കൽ സെക്രട്ടറി തുളസീധരൻ ബളാനം, എൽ.സി. അംഗങ്ങളായ എം.ഭാസ്കരൻ അടുക്കം, സുമിത്രാ രാജൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic