കാസർകോട് താളിപ്പടുപ്പില്‍ റോയല്‍ ഓക്ക് ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ എന്‍.എ.നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു

5കാസര്‍കോട്: താളിപ്പടുപ്പില്‍ റോയല്‍ ഓക്ക് ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, സി.പി.എം കാസര്‍കോട് ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ്, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാര്‍, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, താളിപ്പടുപ്പ് വാര്‍ഡ് കൗണ്‍സിലര്‍ അശ്വിനി ജി നായിക്, റോയല്‍ ഓക്ക് ഇന്‍കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഫ്രാഞ്ചൈസ് ഹെഡ് കിരണ്‍ ചാബ്റിയ, റോയല്‍ ഓക്ക് ഇന്‍കോര്‍പ്പറേഷന്റെ സ്റ്റേറ്റ് ഹെഡ് ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഫര്‍ണിച്ചറുകളാണ് സ്ഥാപനത്തില്‍ ലഭ്യമാകുകയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
Previous Post Next Post
Kasaragod Today
Kasaragod Today

Artic