എറണാകുളം: കൊച്ചിയിലെ കാക്കനാട് അപ്പാര്‍ട്ടുമെന്റില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോട് ചെങ്കള പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന മുഹമ്മദ് അജ്മല്‍(23), കാസര്‍കോട്ടെ മുഹമ്മദ് ഷെരീഫ്(29), എന്നിവര്‍ ഉള്‍പ്പെടെയുള്ള 19 പ്രതികള്‍ക്കെതിരെയാണ് ആറു മാസത്തെ അന്വേഷണത്തിനുശേഷം എക്‌സൈസ് ക്രൈംബ്രാഞ്ച് എറണാകുളം സെഷന്‍സ് കോടതിയില്‍ 10,192 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. 25 പ്രതികളുള്ള കേസില്‍ 19 പേരാണ് അറസ്റ്റിലായിരുന്നത്. കാസര്‍കോട് ഷിരിബാഗിലുവിലെ മുഹമ്മദ് ഫൈസല്‍ ഫവാസ് അടക്കം ആറു പ്രതികള്‍ ഒളിവിലാണ്. ഇതില്‍ മൂന്നുപേര്‍ വിദേശത്തേക്ക് കടന്നു. ഇവര്‍ക്കായി ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഒളിവിലുള്ള എല്ലാ പ്രതികള്‍ക്കുമായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
കേസിലെ 19 പ്രതികള്‍ക്കും നല്‍കിയ കുറ്റപത്രത്തിന്റെ പകര്‍പ്പുകള്‍കൂടി ചേര്‍ത്താല്‍ 67,553 പേജ് വരും. ആദ്യം രജിസ്റ്റര്‍ ചെയ്ത 84 ഗ്രാം മെത്താഫിറ്റമിന്‍ മയക്കുമരുന്ന് പിടിച്ച കേസിലാണ് കുറ്റപത്രം. 1.085 കിലോഗ്രാം മെത്താഫിറ്റമിന്‍ മയക്കുമരുന്ന് പിടിച്ച രണ്ടാമത്തെ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കാസര്‍കോട് സ്വദേശികള്‍ഉൾപ്പെട്ട കൊച്ചിയിലെ മയക്കുമരുന്ന് കേസ്; 19 പ്രതികള്‍ക്കെതിരെ കുറ്റപത്രം
mynews
0