ബദിയഡുക്ക: ബദിയഡുക്കയിലെ സൂപ്പർ മാർക്കറ്റിൽ വ്യാഴാഴ്ച രാത്രി മോഷണം നടന്നു. ഒരുപെട്ടി പാംഓയിലും രണ്ടുകിലോ കുരുമുളകും ഒരുകിലോ മുളകും 50 പായ്ക്കറ്റ് സിഗരറ്റും ഉൾപ്പെടെ 20,000 രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. കടയിലെ സി.സി.ടി.വി. പരിശോധിച്ചതിൽനിന്ന് മുൻ ജീവനക്കാരനാണ് മോഷണത്തിന് പിന്നിലെന്ന് തെളിഞ്ഞു.
കടയുടമ മുഹമ്മദ് കുഞ്ഞിയുടെ പരാതിയിൽ ബദിയഡുക്ക പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
ബദിയടുക്കയിലെ സൂപ്പർമാർക്കറ്റിൽ മോഷണം
mynews
0