മനമുരുകി നിരവധി കുടുംബങ്ങള്‍,യു​ക്രെ​യ്നി​ൽ കാ​സ​ർ​കോ​ട് ജി​ല്ല​യി​ൽ നിന്നുള്ള 400ന് ​മു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളുണ്ടെന്ന് , നാട്ടിലെത്തിക്കുന്നത് അയൽ രാജ്യത്തേക്ക് കാറിലെത്തിച്ച്

ഉക്രയ്നില്‍നിന്ന്‌ യുദ്ധവാര്‍ത്ത വന്നതോടെ മനമുരുകി നിരവധി കുടുംബങ്ങള്‍ ജില്ലയിലും. മെഡിക്കല്‍ പഠനത്തിനായി പോയ വിദ്യാര്‍ഥികളാണ്‌ അവിടെ കുടുങ്ങികിടക്കുന്നത്‌. നാട്ടിലെത്തിയ പല മലയാളികളും 50000മുതൽഒരുലക്ഷം രൂപ വരെ നൽകി ടിക്കറ്റെടുത്ത് നാട്ടിലെത്തിയവരാണ് കാസർകോട് ജില്ലയിൽ നിന്നുതന്നെ 400ന് മുകളിൽ വിദ്യാർഥികൾ യുക്രെയ്നിലുണ്ട്. നിലവിൽ ഒരു മാസത്തേക്ക് യുക്രെയ്നിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ രാജ്യത്തെ സാഹചര്യം എന്തായിരിക്കുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്.
ഹംഗറി, സ്‌ളോവാക്യ, റുമാനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലൂടെ ഒഴിപ്പിക്കാനാണ് ശ്രമം. ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്,

യൂനിവേഴ്സിറ്റിയിലെ ക്ലാസുകൾ ഓൺലൈനാക്കി മാറ്റിയിട്ടുണ്ട്. സംഘർഷം അവസാനിക്കുംവരെ ഇതേനില തുടരേണ്ടി വരുമെന്നാണ് കരുതുന്നത് യുദ്ധസാധ്യത ഉരുണ്ടുകൂടിയപ്പോള്‍ നാട്ടിലേക്ക്‌ തിരിച്ചുവരാന്‍ വിമാനടിക്കറ്റടക്കം ബുക്ക്‌ ചെയ്‌തവര്‍ക്ക്‌ വിമാനത്താവളം അടച്ചതോടെ മടങ്ങാനാവാതായി. മിക്കവരും വീട്ടുകാരെ വിളിക്കുന്നുണ്ട്‌. ആദൂര്‍ പൊലീസ്‌ എസ്‌ഐ രത്‌നാകരന്‍ പെരുമ്ബളയുടെ മകന്‍ കാര്‍ത്തിക്‌ വെള്ളിയാഴ്‌ച മടങ്ങാനിരുന്നതായിരുന്നു. കാര്‍ത്തിക്‌ താമസിക്കുന്നയിടത്ത്‌ പ്രശ്‌നങ്ങളൊന്നുമില്ല. സഹപാഠികളില്‍ ചിലര്‍ നേരത്തെ സ്ഥലം വിട്ടിരുന്നു. ഇന്ത്യയിലേക്ക്‌ വിമാനം കിട്ടാന്‍ പ്രായസമുള്ളതിനാല്‍ ചിലര്‍ ഗള്‍ഫ്‌ വഴിയാണ്‌ വരുന്നത്‌. ബോവിക്കാനത്തെ ഡോ. ഗണപതി അയ്യരുടെ മകന്‍ അനുച്യൂത്‌ എം അയ്യര്‍ അഞ്ചാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്‌. ഒരു മാസം മുമ്ബാണ്‌ നാട്ടില്‍ വന്നുപോയത്‌. അനുച്യുത്‌ താമസിക്കുന്നത്‌ തുറമുഖ പ്രദേശമായതിനാല്‍ പട്ടാളക്കാരുടെ വിന്യാസമുണ്ടെന്നും ജനങ്ങള്‍ ഭീതിയിലാണെന്നും അറിയുന്നു. ഭക്ഷണത്തിനൊന്നും ക്ഷാമമില്ല. കടകളൊക്കെ തുറന്നിട്ടുണ്ട്‌. ഭയപ്പെടേണ്ടതില്ലെന്നും സംഘര്‍ഷാവസ്ഥ താമസിയാതെ അവസാനിക്കുമെന്നും ഇന്ത്യന്‍ എമ്ബസിയില്‍നിന്ന്‌ മൊബൈല്‍ സന്ദേശം ലഭിച്ചതായും വിദ്യാര്‍ഥികള്‍ അറിയിച്ചു. കാസര്‍കോട് നഗരസഭയിലെ ആര്‍ ഡി നഗര്‍, ചട്ടഞ്ചാല്‍ തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും കുടുങ്ങിക്കിടക്കുന്നവരിലുണ്ട്‌. യുദ്ധത്തെകുറിച്ചു നേരത്തെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ്‌ നല്‍കിയിരുന്നുവെങ്കിലും ഉക്രയ്ന്‍ സര്‍വകലാശാല വ്യക്തമായ നിര്‍ദേശം നല്‍കാത്തതിനാല്‍ പഠനം നഷ്ടമാവുന്നതിനാലാണ്‌ വിദ്യാര്‍ഥികള്‍ പിടിച്ചു നിന്നത്‌. കുറഞ്ഞ ചിലവില്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാനാണ് കുട്ടികള്‍ ഉക്രയ്നില്‍ പോകുന്നത്‌.
Previous Post Next Post
Kasaragod Today
Kasaragod Today