മേൽപറമ്പ് :ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണ ശ്രമത്തിനിടെ നിരവധി ഭണ്ഡാരക ളവ് കേസുകളിലെ പ്രതിയെ നാട്ടുകാർ കൈയ്യോടെ പിടികൂടി പോലീസിന് കൈമാറി.
ചെമ്മനാട് പരവനടുക്കം കോട്ടരുവം ശ്രീ മഹാവിഷ്ണു ദേവസ്ഥാനത്തിലെ ഭണ്ഡാരം പുലർച്ചെ കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിക്കവെ പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.
വെള്ളരിക്കുണ്ട് ബളാലിലെ ഹരിഷ് നായരെ 48യാണ് പിടികൂടിയത്.
മോഷണ ശ്രമം ക്ഷേത്രത്തിന്റെ തൊട്ടടുത്ത് ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽ പെടുകയും നാട്ടുകാരും മേല്പറമ്പ പോലീസും സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ വെയിറ്റിംഗ് ഷെൽട്ടറിന് പിറകിൽ ഒളിച്ചിരുന്ന മോഷ്ടാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു
നിരവധി കളവ് കേസുകളിൽ ഉൾപ്പെട്ട ഹരീഷ് അടുത്ത് കാലത്ത് ജയിൽ മോചിതനായ പ്രതിയാണ് ബളാൽ സ്വദേശി ഹരീഷ് ചെവിരി യെ പോലിസ് തിരയുന്നതിനിടെ പിടിയിലാവുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു'
ദേവസ്ഥാനം പ്രസിഡൻറ് സദാശിവൻ നായരുടെ പരാതിയിൽ മേല്പറമ്പ പോലീസ് കേസെടുത്തു
മേല്പറമ്പ ഇൻസ്പെക്ടർ ടി ഉത്തംദാസ്,
ഗ്രേഡ്എസ്ഐ ശശിധരൻ പിള്ള എന്നിവരും
കാസർകോട് നിന്ന് വിരയലടയാള വിദദ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി
ഒരു മാസം മുൻപ് കള്ളാർ, പാണത്തൂർ പള്ളി ഭണ്ഡാഡാരങ്ങ കവർച്ച ചെയ്ൾ തതിന് പിന്നിൽ ഹരി ഷിനെ സംശയിക്കുന്നുണ്ട്.
ക്ഷേത്ര കവർച്ചാ ശ്രമത്തിനിടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് മേൽപറമ്പ് പോലീസിന്റെ പിടിയിൽ
mynews
0