കാസര്‍കോട്: ക്രൊയേഷ്യയിലേയ്‌ക്കുള്ള വിസ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസില്‍ പ്രതികളായി ഡല്‍ഹിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍.തളങ്കര, താജുദ്ദീന്‍ മന്‍സിലിലെ മുഹമ്മദ് കുഞ്ഞി എന്ന താജു (46), സീതാംഗോളി, മുഗു, ഉറുമി ഹൗസിലെ എം അബ്‌ദുല്‍ മുനീര്‍ (50) എന്നിവരെയാണ് ടൗണ്‍ എസ് ഐ വിഷ്‌ണു പ്രസാദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്. നീലേശ്വരം സ്വദേശിയായ അരുണ്‍ കുമാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളില്‍ നിന്നു 3.45 ലക്ഷം രൂപയും മറ്റു ഏതാനും പേരില്‍ നിന്നായി പന്ത്രണ്ടര ലക്ഷം രൂപയും തട്ടിയെടുത്തുവെന്നാണ് പരാതി. കേസില്‍ കൂഡ്‌ലു, പാറക്കട്ട സ്വദേശി കിരണ്‍ രാജിനെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.
വിസ വാഗ്‌ദാനം ചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍
mynews
0