ചട്ടഞ്ചാൽ-കളനാട് റോഡിലെ കൂളിക്കുന്ന് വളവ് അപകടമേഖലയാകുന്നു

പൊയിനാച്ചി : ദേശീയപാതയിൽനിന്ന് ഉദുമ സംസ്ഥാനപാതയിലേക്കും ബേക്കൽ കോട്ടയിലേക്കും എളുപ്പമെത്തുന്ന ചട്ടഞ്ചാൽ-കളനാട് റോഡിലെ കൂളിക്കുന്ന് വളവ് അപകടമേഖലയാകുന്നു. കിഫ്ബി ഫണ്ടിൽ കഴിഞ്ഞ വർഷം മെക്കാഡം ടാർ ചെയ്ത് നവീകരിച്ച റോഡാണിത്. കൂളിക്കുന്നിലെ വളവോട് ചേർന്ന് താഴെ വലിയ കുഴിയാണ്. കഴിഞ്ഞ ദിവസം മുള്ളേരിയ പെരിയഡുക്കയിലെ കെ. വിജേഷ് (21) ഈ കുഴിയിലേക്ക് ബൈക്കുമായി വീണ് മരിച്ചത് 22 മണിക്കൂർ കഴിഞ്ഞാണ് നാട്ടുകാരറിയുന്നത്.തിരക്കുകൂടിയ റോഡാണെങ്കിലും പ്രത്യക്ഷത്തിൽ ഈ കുഴി യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നില്ല. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ അപകടത്തിൽ പെടുന്നു. ആരെങ്കിലും കണ്ടിരുന്നുവെങ്കിൽ വിജേഷിനെ രക്ഷിക്കാമായിരുന്നു. അപകടം തുടർക്കഥയായിട്ടും സൂചന നൽകുന്ന ബോർഡ് സ്ഥലത്ത് സ്ഥാപിച്ചിട്ടില്ല. വാഹനങ്ങളുടെ വേഗം കുറയ്ക്കാനുള്ള മുന്നറിയിപ്പും പ്രദർശിപ്പിച്ചിട്ടില്ല. പ്രദേശത്ത് പലതവണ അപകടം നടന്നിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.മാലിന്യം തള്ളുന്നതും ഇവിടെ പതിവാണ്. നാട്ടുകാർ സ്ഥലത്ത് നാല് ക്യാമറ സ്ഥാപിച്ചതാണ് ആശ്വാസം. വിജേഷിന്റെ മരണത്തെക്കുറിച്ച് കൂടുതൽ വിവരം നൽകിയത് ഈ ക്യാമറക്കണ്ണിൽ പതിഞ്ഞ ദൃശ്യങ്ങളാണ്. സ്ഥലത്ത് റോഡരികിൽ സുരക്ഷാവേലി ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു
Previous Post Next Post
Kasaragod Today
Kasaragod Today

Artic