ബൈക്കിൽ കാറിടിച്ച് മൊഗ്രാൽ പുത്തൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബൈക്കിൽ കാറിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മൊഗ്രാൽപുത്തൂരിലെ തൻസീഹാ(17)ണ് ദേശീയ പാതയിൽ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. സഹപാഠിയെ ബൈക്കിൽ ഉപ്പളയിൽ കൊണ്ടുവിട്ട് തിരിച്ചു വരുന്ന വഴിക്കായിരുന്നു അപകടം. തൻസീഹിനെ കുമ്പള ജില്ല ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ദ ചികിത്സയ്ക്ക് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. കുമ്പള മഹാത്മ കോളേജിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. മൊഗ്രാൽ പുത്തുർ ചായിത്തോട്ടം ഷംസുദ്ദീന്റെയും ഫൗസിയയുടെയും മകനാണ് തൻസീഹ്‌. ഷംസുദ്ദീൻ ഖത്തറിലാണ്.
Previous Post Next Post
Kasaragod Today
Kasaragod Today

Artic