കോഴിക്കോട്: ഷാര്‍ജ - കോഴിക്കോട് വിമാന സര്‍വീസ് വീണ്ടും പുനരാരംഭിക്കുന്നു. മാര്‍ച്ച് 28 മുതലാണ് വിമാന സര്‍വീസ് ആരംഭിക്കുന്നത്.
കൊവിഡ് വ്യാപന സാഹചര്യത്തില്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരുന്നു.
എന്നാല്‍, അന്താരാഷ്ട്ര വിമാന വിലക്ക് നീക്കിയതോടെ ആണ് വിമാന സര്‍വീസ് വീണ്ടും പുനരാരംഭിക്കുന്നത്. പ്രവാസികള്‍ക്ക് ഏറെ സഹായകരവും ആകര്‍ഷിക്കുന്നതുമായ വിമാന സര്‍വീസുകളില്‍ ഒന്നാണ് ഷാര്‍ജ - കോഴിക്കോട് വിമാന സര്‍വീസ്.
കൊവിഡ് കുറയുന്ന സാഹചര്യത്തിലാണ് വീണ്ടും സര്‍വീസ് ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യത്തിന് മുന്‍പ് ആഴ്ചയില്‍ എല്ലാ ദിവസവും പ്രവാസികള്‍ക്കായി എയര്‍ ഇന്ത്യ ഈ സര്‍വീസ് നടത്തിയിരുന്നു.
2
വര്‍ഷങ്ങളായി ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങളാണ് കോഴിക്കോട് നിന്നും ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്നത്. വിമാന യാത്രക്കാര്‍ക്ക് വിമാനത്തിന്റെ സമയവും കൂടുതല്‍ ലഗേജുകള്‍ അനുവദിക്കുന്നതും ഏറെ പ്രധാന ഘടകമാണ്. ഈ വിമാന സര്‍വീസുകളുടെ സമയം രാത്രി കാലങ്ങളില്‍ ആണെന്നതും മറ്റൊരു പ്രത്യേകത. എല്ലാ ദിവസവും സര്‍വീസുണ്ട്. ഷാര്‍ജയില്‍ നിന്നും രാത്രി ഒരു മണിക്കാണ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്.
3
എന്നാല്‍, ഇന്ത്യന്‍ സമയം രാവിലെ 6 . 35 കൂടി വിമാനം കോഴിക്കോട് പറന്നിറങ്ങും. ഇതേപടി, കോഴിക്കോട് നിന്ന് രാത്രി പത്തിനാണ് ഷാര്‍ജ - കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഷാര്‍ജയില്‍ ഇത് രാത്രി 12.05 - ന് എത്താറാണ് പതിവ്. വളരെ കുറഞ്ഞ നിരക്ക് എന്നതും പ്രവാസികളെ സംബന്ധിച്ച് ആശ്വാസമാണ്. ഷാര്‍ജയിലെ പ്രവാസികള്‍ക്ക് കോഴിക്കോട് എത്തുന്നതിലേക്കായി 430 ദിര്‍ഹം വിമാന നിരക്കായി കൊടുത്താല്‍ മതിയാകും.
ക്ഷേത്രങ്ങളിലെ ആര്‍എസ്‌എസ് പ്രവര്‍ത്തനം തടയണമെന്ന് ദേവസ്വം മന്ത്രി
4
ഇതിനുപുറമേ, പ്രവാസികള്‍ക്ക് ലഗേജുകള്‍ കൊണ്ടു വരുന്നതിന് മറ്റ് നിയന്ത്രണവും ഇല്ല. എക്കണോമി ക്ലാസില്‍ 40 കിലോ ബാഗേജ് കൊണ്ടു പോകാന്‍ ഈ വിമാന സര്‍വീസിലൂടെ സാധിക്കും. എന്നാല്‍, ബിസിനസ് ക്ലാസ്സില്‍ 45 കിലോ ബാഗേജ് കൊണ്ടു പോകാം. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ പ്രവാസികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
5
അതേസമയം, ഇന്ത്യ-സൗദി സര്‍വീസുകളും പുനരാരംഭിക്കുകയാണ്. ഈ മാസം 27 - മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് പിന്നാലെ പ്രവാസികള്‍ക്കായി ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസാണ് സൗദിയിലേക്ക് സര്‍വീസ് നടത്തുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വീണ്ടും സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
6
വ്യോമയാന മന്ത്രാലയം മാര്‍ച്ച് 27 - മുതല്‍ ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസുമാണ് സര്‍വീസുകള്‍ വീണ്ടും പുനരാരംഭിക്കുന്നത്. കൊച്ചി - ജിദ്ദ സെക്ടറില്‍ നിന്ന് വെള്ളിയാഴ്ചകളിലും എയര്‍ ഇന്ത്യ എക്‌സ് പ്രസ് സര്‍വീസ് നടത്തും. എന്നാല്‍, കോഴിക്കോട് - ജിദ്ദ സെക്ടറില്‍ ആഴ്ചയില്‍ നാല് സര്‍വീസുകള്‍ ഉണ്ടാകും. തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നിങ്ങിനെയാണ് സര്‍വ്വീസ്.
7
എന്നാല്‍, കോഴിക്കോട് - റിയാദ് സെക്ടറില്‍ നിന്ന് തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി എന്നീ ദിവസങ്ങളാണ് സര്‍വ്വീസുകള്‍ ഉണ്ടാകുന്നത്. കോഴിക്കോട്- ദമ്മാം സെക്ടറില്‍ നിന്ന് ഞായര്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സര്‍വ്വീസ്. അതേസമയം, കണ്ണൂര്‍ റിയാദ് സെക്ടറില്‍ നിന്ന് വ്യാഴം ഞായര്‍ ദിവസങ്ങളിലുമാണ് സര്‍വ്വീസുകള്‍. അതേസമയം, കേരളത്തില്‍ നിന്നും സൗദിയിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗിന് പുറമേ 20 കിലോ ബാഗേജ് ആണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്.
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ സര്‍വീസ് പുനരാരംഭിക്കുന്നു; ബുക്കിങ് തുടങ്ങി
mynews
0