കാസര്‍കോഡടക്കം മൂന്ന് ജില്ലകളില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി നിശ്ചിത കാലാവധി തീരും വരെ സ്ഥലം മാറ്റം ലഭിക്കില്ല. കാസര്‍കോട്, ഇടുക്കി, വയനാട് ജില്ലകളില്‍ നിയമിക്കപ്പെടുന്നവര്‍ക്കാണ് നിശ്ചിത കാലയളവുകളില്‍ അതത് ജില്ലകളില്‍ തുടരുന്നതിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പദ്ധതി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ട മേലധികാരികള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരിക്കുന്നത്. ഭരണ പരിഷ്‌ക്കാര വകുപ്പ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് ഇതിന് അംഗീകാരം നല്‍കിയത്. കാസര്‍കോട്ട് ഒഴിവുള്ള സ്ഥലത്തേക്ക് നിയമനം വാങ്ങിക്കുകയും മാസങ്ങള്‍ക്കുള്ളില്‍ വളഞ്ഞ വഴിയിലൂടെയും സ്വാധീനം മൂലവും സ്ഥലം മാറ്റം തരപ്പെടുത്തി പോകുന്നവര്‍ക്ക് പുതിയ ഉത്തരവ് വലിയ തിരിച്ചടിയാകും.
കാസര്‍കോഡടക്കം മൂന്ന് ജില്ലകളില്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി നിശ്ചിത കാലാവധി തീരും വരെ സ്ഥലം മാറ്റം ലഭിക്കില്ല
mynews
0