സീതാംഗോളി: ക്വാര്‍ട്ടേഴ്സില്‍ കയറി വീട്ടമ്മയെയും മകളെയും അക്രമിച്ച കേസിലെ രണ്ട് പ്രതികളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ഉക്കിനടുക്കയിലെ ജാഫര്‍ സാദിഖ് (48), കാസര്‍കോട്ടെ മുഹമ്മദ് (39) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകിട്ടാണ് സംഭവം. മുഖാരിക്കണ്ടത്തിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന താഹിറ (47) യെയും പ്രായപൂര്‍ത്തികാത്ത മകളെയും ക്വര്‍ട്ടേഴ്സില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു.
പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദ്, കുമ്പള എസ്.ഐ വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. രണ്ട് മാസം മുമ്പ് കുമ്പള താജ് ഹോട്ടലിന് സമീപത്തെ ചായപ്പൊടി വ്യാപാരി നാസര്‍ ബായാറിനെ കടയില്‍ കയറി മുളക് പൊടി മുഖത്തേക്ക് വിതറി മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലും ബദിയടുക്ക പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ് ജാഫര്‍ സ്വാദിഖ് തങ്ങള്‍. മുളക് പൊടി വിതറിയ കേസില്‍ സാദിഖ് തങ്ങളെ പൊലീസ് അന്വേഷിച്ചു വരികയായിരുന്നു.
താഹിറയെയും മകളെയും അക്രമിക്കാന്‍ കാരണം ക്വാര്‍ട്ടേഴ്സ് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് പോലീസ് പറഞ്ഞു.
ക്വാര്‍ട്ടേഴ്സില്‍ കയറി വീട്ടമ്മയെയും മകളെയും അക്രമിച്ച കേസിലെ രണ്ട് പ്രതികളെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു
mynews
0