ബിഗ് ടിക്കറ്റിലൂടെ വീണ്ടുമൊരു മലയാളിക്ക് 60 ലക്ഷത്തിന്റെ ഭാഗ്യം

അബുദാബി: നിരവധി മലയാളികളെ വന്‍തുകകളുടെ അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ഞെട്ടിച്ച അബുദാബി ബിഗ് ടിക്കറ്റിലൂടെ ഒരു പ്രവാസിയെക്കൂടി ഭാഗ്യം തേടിയെത്തി. ബുധനാഴ്‍ച നടന്ന പ്രതിവാര നറുക്കെടുപ്പില്‍ ശംസീര്‍ പുരക്കല്‍ എന്ന മലയാളി യുവാവിന് മൂന്ന് ലക്ഷം ദിര്‍ഹമാണ് (അറുപത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. സമ്മാന വിവരം അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അവതാരക ബുഷ്‍റയാണ് ശംസീറിനെ വിളിച്ചത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളുടെ തത്സമയ സംപ്രേക്ഷണം സ്ഥിരമായി കാണാറുള്ള ശംസീറിന് ശബ്‍ദം കേട്ടപ്പോള്‍ തന്നെ സംഭവം പിടികിട്ടി. ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നീട്. 2022 തനിക്ക് ഭാഗ്യം കൊണ്ടുവന്ന വര്‍ഷമാണെന്നായിരുന്നു ശംസീറിന്റെ പ്രതികരണം. ഒരു മാസം മുമ്ബാണ് താനൊരു അച്ഛനാവാന്‍ പോകുന്നെന്ന സന്തോഷ വാര്‍ത്ത അദ്ദേഹത്തെ തേടിയെത്തിയത്. തൊട്ടുപിന്നാലെ 60 ലക്ഷത്തിന്റെ ഭാഗ്യവുമെത്തി. 7 എന്ന സംഖ്യയാണ് എപ്പോഴും തനിക്ക് ഭാഗ്യം കൊണ്ടുവരുന്നതെന്ന് ശംസീര്‍ വിശ്വസിക്കുന്നു. ബിഗ് ടിക്കറ്റില്‍ താന്‍ എടുത്തതും രണ്ട് ഏഴുകള്‍ അടങ്ങിയ നമ്ബറായിരുന്നു. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ടിക്കറ്റെടുത്ത ശംസീര്‍, ഈ പ്രതിവാര സമ്മാന തുകയും അവരുമായി പങ്കുവെയ്‍ക്കും. ലണ്ടനില്‍ പോയി എം.ബി.എ പഠനം നടത്തുകയെന്ന തന്റെ വര്‍ഷങ്ങളായുള്ള സ്വപ്‍നം ഇപ്പോള്‍ ലഭിക്കുന്ന സമ്മാനത്തുകയിലെ തന്റെ വിഹിതം ഉപയോഗിച്ച്‌ സാധ്യമാവുമെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം. ഇത് വായിക്കുന്ന എല്ലാവരും ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിക്കണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും ശംസീര്‍ പറയുന്നു. എല്ലാവര്‍ക്കും സമ്മാനം ലഭിക്കാനുള്ള അവസരമാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനം നല്‍കുന്ന ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പിലേക്ക് മാര്‍ച്ച്‌ 14ന് എടുത്ത ടിക്കറ്റിലൂടെയാണ് ശംസീറിനെയാണ് പ്രതിവാര നറുക്കെടുപ്പിലെ ഭാഗ്യം തേടിയെത്തിയത്. ഈ സമ്മാനത്തിന് പുറമെ ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന മെഗാ നറുക്കെടുപ്പിലും വിജയിയാവാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കും. 30 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനത്തിന് അര്‍ഹനാവുന്ന വ്യക്തിക്ക് അന്ന് രണ്ട് കോടിയാണ് ലഭിക്കുക. ഒപ്പം ജീവിതം മാറ്റി മറിക്കാന്‍ പര്യാപ്‍തമായ മറ്റ് മൂന്ന് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് അന്ന് ലഭിക്കും. ശംസീറിനെപ്പോലെ ഭാഗ്യം പരീക്ഷിച്ച്‌ വിജയിയാവാന്‍ ഒരു ബിഗ് ടിക്കറ്റ് എടുക്കുക മാത്രമാണ് വേണ്ടത്. ടിക്കറ്റെടുക്കുന്ന എല്ലാവരും മെഗാ നറുക്കെടുപ്പിന് പുറമെ അതത് ആഴ്‍ചയിലെ പ്രതിവാര നറുക്കെടുപ്പിലും പങ്കാളികളാവും. ഇത് വിജയിയാവാനും സമ്മാനം നേടാനുമുള്ള അവസരവും ഇരട്ടിയാക്കും. 300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്‌ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍ പ്രൊമോഷന്‍ 3 മാര്‍ച്ച്‌ 17-24, നറുക്കെടുപ്പ് തീയതി മാര്‍ച്ച്‌ 25 (വെള്ളി) പ്രൊമോഷന്‍ 4 മാര്‍ച്ച്‌ 25-31, നറുക്കെടുപ്പ് തീയതി ഏപ്രില്‍ ഒന്ന്(വെള്ളി) പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്‌ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.
Previous Post Next Post
Kasaragod Today
Kasaragod Today