ഇരുചക്രവാഹന മോഷ്ടാക്കളായ മൂന്നു യുവാക്കൾ കാസർഗോഡ് പോലീസിൻറെ പിടിയിൽ

ബദിയടുക്ക മാവിനക്കട്ടയില്‍ നിന്നും കെ.എല്‍ 14 എ.എ 8144 എന്ന നമ്പര്‍ ഹോണ്ട അക്‌സസ് സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ കുമ്പള സൂരംബയലിലെ ലോകേഷ്, കോയിപ്പാടി സ്വദേശി ദീക്ഷിത് എന്നിവരെയും, ചൗക്കി ഏരിയല്‍കോട്ട അമ്പലത്തിന് സമീപം പാര്‍ക്ക് ചെയ്ത ഹോണ്ട ആക്റ്റീവ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ മൊഗ്രാല്‍, ബദരിയാ നഗര്‍ സ്വദേശി മൊയ്തീന്‍ ഷംസീറിനേയും കാസര്‍ഗോഡ് പോലീസ് പിടികൂടി. ഇരു വാഹനങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജില്ലയില്‍ കവര്‍ച്ച നടത്തുന്ന സംഘങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരിക യാണെന്നും മുഴുവന്‍ മോഷണ മുതലുകളും കണ്ടെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന ഐ.പി.എസ് അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today