ആദൂർ:വധശ്രമ കേസിൽ വിദേശത്തേക്ക് മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ആദൂർ അംബികാ നഗർ മ ഗീനമനസ്വദേശി ബാലകൃഷ്ണൻ്റെ മകൻ വിഘ്നേഷിനെ (30)യാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.അനിൽകുമാറും സംഘവും അറസ്റ്റു ചെയ്തത്.2015-ലെ വധശ്രമ കേസിലെ പ്രതിയായ ഇയാൾ കോടതിയിൽ നിന്ന് ജാമ്യമെടുത്ത ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞു.കേസിൽ വിചാരണക്ക് ഹാജരാകാത്തതിനെ തുടർന്ന് 2021 ൽ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.ഇയാൾ
വിദേശത്ത് നിന്നും നാട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം വീട്ടിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതി ഇന്ന് കോടതിയിൽ ഹാജരാക്കും.
വിദേശത്തേക്ക് മുങ്ങിയ വധശ്രമക്കേസ് പ്രതിയെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു
mynews
0