കുണ്ടംകുഴി: കുഴിയില്‍ വീണു പരിക്കേറ്റ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കന്യാകുമാരി സ്വദേശി ജോയ് (50) ആണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് ബേഡകം പൊലീസിനു കൈമാറി. പെര്‍ളടുക്കത്ത് റബ്ബര്‍ ടാപ്പിംഗിനായി എത്തിയതായിരുന്നു ജോയ്. ജോലിക്കെത്തി ഒരാഴ്‌ച പിന്നിട്ടപ്പോഴാണ് ഇയാളെ കഴിഞ്ഞ മാസം 16ന് പെര്‍ളടുക്കത്തിനു സമീപത്തെ കുഴിയില്‍ വീണു പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്.
വിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ ഇയാളെ നാട്ടിലേയ്‌ക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചികിത്സ തുടരുന്നതിനിടയിലായിരുന്നു മരണം.
കുഴിയില്‍ വീണു പരിക്കേറ്റ ടാപ്പിംഗ് തൊഴിലാളി മരിച്ചു.
mynews
0