വിദ്യാര്‍ത്ഥിനിക്കു നേരെ അസഭ്യ പ്രദര്‍ശനം നടത്തിയ ആളെ പൊലീസ്‌ പോക്‌സോ കേസിൽ അറസ്റ്റു ചെയ്‌തു

ബേക്കല്‍: വിദ്യാര്‍ത്ഥിനിക്കു നേരെ അസഭ്യ പ്രദര്‍ശനം നടത്തിയ ആളെ പൊലീസ്‌ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്‌ത്‌ ജയിലില്‍ അടച്ചു. മൈലാട്ടിയില്‍ കൂലിപ്പണി ചെയ്‌തുവരുന്ന സഞ്‌ജീവ (48)നെയാണ്‌ ബേക്കല്‍ എസ്‌ ഐ കെ രാജീവന്‍ അറസ്റ്റു ചെയ്‌തത്‌. കഴിഞ്ഞ ദിവസമാണ്‌ കേസിനാസ്‌പദമായ സംഭവം. പ്രതിയെ കോടതി രണ്ടാഴ്‌ച്ചത്തേയ്‌ക്കു റിമാന്റു ചെയ്‌തു.


Previous Post Next Post
Kasaragod Today
Kasaragod Today