കാസര്‍കോട് :
കാസർകോട് മഞ്ചേശ്വരം മണ്ഡല ങ്ങലോടുള്ള അവഗണനക്കെതിരെ
എംഎൽഎ എൻ എ നെല്ലിക്കുന്നും എകെ എം അഷ്‌റഫും രംഗത്ത് ,
സോഷ്യൽ മീഡിയയിലും വ്യാപക ട്രോളും പ്രതിഷേധവുമാണ് സർക്കാരിനെതിരെ ഉയരുന്നത്കാസര്‍കോടിനോടുള്ള അവഗണനയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസല്‍ പറഞ്ഞു,
കാസര്‍കോട് പാക്കേജിന് ബഡ്ജറ്റില്‍ 75 കോടി രൂപ മാത്രമാണുള്ളത്.
മെഡിക്കല്‍ കോളേജ് മായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിച്ചില്ല. ബെല്‍ ഗവണ്‍മെന്റ് ഏറ്റെടുത്തെങ്കിലും അതിനെ കുറിച്ച് ബഡ്ജറ്റില്‍ പരാമര്‍ശിച്ചില്ല. പിന്നോക്കം നില്‍ക്കുന്ന ജില്ലയില്‍ പുതിയ വ്യവസായങ്ങളോ സംരംഭങ്ങളോ ബഡ്ജറ്റില്‍ ഇടം പിടിച്ചില്ല.എന്‍ഡോസള്‍ഫാന്‍ മേഖലയിലേക്ക് നീക്കി വെച്ച തുകയും അപര്യാപ്തമാണെന്നും ഫൈസല്‍ കുറ്റപ്പെടുത്തി.