കാസര്‍കോട്: കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂഡ്‌ലു, പായിച്ചാലിലെ പരേതരായ ശംഭു ബെല്യായ- ഗിരിജ ദമ്പതികളുടെ മകന്‍ കരുണാകരന്‍ (49) ആണ് മരിച്ചത്. നുള്ളിപ്പാടിയിലെ സ്വകാര്യ അലുമിനിയം ഫാബ്രിക്കേഷന്‍ കടയിലെ ജീവനക്കാരനാണ്.
കരുണാകരനെ മിനിഞ്ഞാന്നു രാത്രി മുതല്‍ കാണാനില്ലായിരുന്നു. തെരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്ത് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് കേസെടുത്തു.
ഭാര്യ: മാലതി. ഏകമകള്‍: ആദ്യ. സഹോദരങ്ങള്‍: വാസു, കമലാക്ഷ, പ്രേമ, ഭുവനേശ്വരി, സംഗീത.
കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
mynews
0