ജനങ്ങൾക്ക് ഭീഷണിയായ കാട്ടു പന്നിയെ ചട്ടഞ്ചാൽ മാഹിനബാദിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു
ചട്ടംഞ്ചാൽ: തെക്കിൽ വില്ലേജിലെ മാഹിനാബാദിലെ അഷറഫിന്റെ കൃഷിയിടത്തിൽ നിന്ന് രണ്ട് കാട്ടു പന്നികളെ വെടി വെച്ച് കൊന്നു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി ധനേഷ്കുമാറിന്റെ ഉത്തരവ് പ്രകാരം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ തോമസ് ജോർജ്ജിന്റെ നിർദ്ദേശ പ്രകാരം സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എൻ വിസത്യന്റെയും, വനം -വന്യജീവി വകുപ്പ് ഷൂട്ടർ ബി അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ആണ് പന്നികളെ വെടിവെച്ച്കൊന്നത്. ആർആർടി അംഗങ്ങളായ അബുല്ല കുഞ്ഞികൊളത്തൂർ, ലൈജു, സനൽ, ബിബിൻ സൻബാബു, ലോഹി, സുധീഷ് നാട്ടുകാരായ, ഇനാം, ഇർഷാദ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. പന്നിശല്യം രൂക്ഷമായ വില്ലേജുകളിലെ കർഷകരുടെ ആശങ്ക അകറ്റുമെന്നും രാത്രികാല നിരീക്ഷണം ശക്തമായി തുടരുമെന്നു ഡിഎഫ്ഒ പി ധനേഷ്കുമാർ കർഷകർക്ക് ഉറപ്പ് നല്കി.
ജനങ്ങൾക്ക് ഭീഷണിയായ കാട്ടു പന്നിയെ ചട്ടഞ്ചാൽ മാഹിനബാദിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു
mynews
0