കീഴൂരില്‍ മത്സ്യബന്ധനത്തിനിടെയുണ്ടായ തോണിയപകടത്തില്‍ ഒരാള്‍ മരിച്ചു. കീഴൂര്‍ സ്വദേശിയായ മത്സ്യബന്ധന തൊഴിലാളി ആനന്ദനാണ്(55) മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. വലയിറക്കുന്നതിനിടെ ആനന്ദന്‍ തോണിയില്‍ നിന്നും കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.