ഉത്സവപറമ്പില്‍ നിന്നു കളഞ്ഞുകിട്ടിയ രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണം ഉടമസ്ഥനു നല്‍കി പത്തു വയസുകാരന്റെ സത്യസന്ധ്യത

പെരിയ: ഉത്സവപറമ്പില്‍ നിന്നു കളഞ്ഞുകിട്ടിയ രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണം ഉടമസ്ഥനു നല്‍കി പത്തു വയസുകാരന്റെ സത്യസന്ധ്യത. പെരിയ കൂടാനം ശ്രീ വിഷ്‌ണു മൂര്‍ത്തി ദേവസ്ഥാന കളിയാട്ട മഹോത്സവ ദിവസമായ ഇന്നലെ തെയ്യം കാണാന്‍ എത്തിയ കൂടാനത്തെ അക്ഷയ്‌ ആണ്‌ കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം ആഘോഷ കമ്മിറ്റി മുഖേന ഉടമസ്ഥയായ മിന്നംകുളത്തെ രേഷ്‌മ മധുസൂദനന്‌ കൈമാറിയത്‌. കളിയാട്ട പറമ്പില്‍ നിന്നു വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ്‌ സ്വര്‍ണ്ണം നഷ്‌ടപ്പെട്ട വിവരം അറിഞ്ഞത്‌. ഉടന്‍ കളിയാട്ട സ്ഥലത്തെത്തി വിവരം അറിയിച്ചു. ഭക്തജന തിരക്കും കനത്ത മഴയും കാരണം തെരച്ചില്‍ പ്രതികൂലമായി. കൈവിട്ടുപോയ സ്വര്‍ണ്ണത്തെ കുറിച്ച്‌ ഓര്‍ത്തിരിക്കുമ്പോഴാണ്‌ കൂടാനത്തെ മണികണ്‌ഠന്റെ മകന്‍ അക്ഷയ്‌ തനിക്കു ചന്ത നടക്കുന്ന സ്ഥലത്ത്‌ നിന്നു കിട്ടിയ സ്വര്‍ണ്ണം ആഘോഷ കമ്മിറ്റി ഓഫീസിലെത്തി ഭാരവാഹികളെ ഏല്‍പ്പിച്ചത്‌. സ്വര്‍ണ്ണം കമ്മിറ്റി പ്രസിഡന്റ്‌ വളപ്പില്‍ ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ഉടമസ്ഥയായ രേഷ്‌മയെ ഏല്‍പ്പിച്ചാണ്‌ അക്ഷയ്‌ മടങ്ങിയത്‌. കുട്ടിയെ ഭക്തജനങ്ങളും ആഘോഷ കമ്മിറ്റിയും അഭിനന്ദിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today