കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 2021-22 വര്‍ഷത്തെ ജില്ലാ ലീഗ് ഇ ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി. മാന്യ കെസിഎ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ബെദിര ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്‍മാരായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബെദിര നിശ്ചിത 20 ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. ബെദിരയ്ക്ക് വേണ്ടി എസ് അമീര്‍ 25 പന്തില്‍ 26 റണ്‍സും ജാസ്മിന് വേണ്ടി അഫ്‌സല്‍ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റും റിനു വര്‍ഗീസ് രണ്ടു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജാസ്മിന്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു. ജാസ്മിന് വേണ്ടി അഫ്‌സല്‍ 41 പന്തില്‍ 48 റണ്‍സും ബെദിരയ്ക്ക് വേണ്ടി ജവാദ് രണ്ടു വിക്കറ്റും നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ അഫ്‌സലിനെയും മികച്ച ബാറ്ററായി ആസ്‌ക് ആലംപാടിയുടെ ഇല്ല്യാസ് കെഎച്ചിനെയും മികച്ച ബൗളറായി ഫാല്‍ക്കണ്‍ കമ്പാറിന്റെ അന്‍സാരിയെയും തിരഞ്ഞെടുത്തു. ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചായി ജാസ്മിന്റെ അഫ്‌സലിനെ തിരഞ്ഞെടുത്തു.സമ്മാനദാനം ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം അബ്ബാസ് നിര്‍വഹിച്ചു. കെസിഎ ട്രഷറര്‍ കെഎം അബ്ദുല്‍റഹ്‌മാന്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍എ അബ്ദുല്‍ഖാദര്‍, സെക്രട്ടറി ടിഎച്ച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെടി നിയാസ്, വൈസ് പ്രസിഡണ്ട് മുഹമ്മദ് ജാനിഷ്, ജോയിന്റ് സെക്രട്ടറി അന്‍സാര്‍ പള്ളം, അസീസ് പെരുമ്പള, അബ്ബാസ് സന്തോഷ്‌നഗര്‍, ലത്തീഫ് പെര്‍വാഡ്, നൗസില്‍ നെല്ലിക്കുന്ന്, ബാദുഷ, ഷുഹൈബ് തുടങ്ങിയവര്‍ സംബന്ധിച്ചു
ജില്ലാ ലീഗ് ക്രിക്കറ്റ് : ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാര്‍
mynews
0