കോട്ടിക്കുളത്ത് നിയന്ത്രണം വിട്ട കാര്‍ കടവരാന്തയിലേക്ക് പാഞ്ഞുകയറി; ഒരാള്‍ മരിച്ചു

കോട്ടിക്കുളത്ത് നിയന്ത്രണം വിട്ട കാര്‍ കടവരാന്തയില്‍ വിശ്രമിക്കുകയായിരുന്ന യുവാക്കള്‍ ക്കിടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. കോട്ടിക്കുളം തെക്കോത്ത് വളപ്പ് കൃഷ്ണമഠത്തിന് സമീപത്തെ ശശി-ചിത്ര ദമ്പതികളുടെ മകന്‍ വിഷ്ണു പ്രസാദാണ്(20)മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ദാരുണമായ സംഭവം. സമീപത്തെ തറവാട്ടില്‍ കളിയാട്ടം നടക്കുന്നതി നിടയില്‍ സുഹൃത്തുക്കളായ നിധിന്‍, ശ്രീലാല്‍ എന്നിവര്‍ക്കൊപ്പം കടവരാന്തയിലിരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ ഇവര്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. കളിയാട്ട ത്തില്‍ സംബന്ധിക്കാനെത്തിയവരെ കീഴൂരില്‍ കൊണ്ടുവിട്ട് തിരിച്ചുവരികയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമി ക വിവരം. പരിക്കേറ്റ ശ്രീലാലിനെ മംഗലാപുരത്തെയും, നിധിനെ കാസര്‍കോട്ടെയും സ്വാകാര്യാ ശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today