കാസര്‍കോട്: ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ യാത്രക്കാര്‍ക്കു കണ്‍സഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും സ്വകാര്യ സ്ഥാപനവും സഹകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ജില്ലാ തല ഉദ്‌ഘാടനം ഇന്നു രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ ആര്‍ ടി ഒ രാധാകൃഷ്‌ണന്‍ നിര്‍വ്വഹിച്ചു.പണം നല്‍കി ടിക്കറ്റ് എടുക്കുന്നതിനു ഒരു മാസത്തെ ബസ് ചാര്‍ജ്ജ് ഒന്നിച്ചടക്കുന്നവര്‍ക്ക് ടിക്കറ്റ് ചാര്‍ജില്‍ 10 ശതമാനം ഇളവോടെ കാര്‍ഡ് നല്‍കും. ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് കാലാവധി വരെ യാത്ര ചെയ്യാം. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തരമൊരു പദ്ധതി ആരംഭിച്ചിട്ടുള്ളത്. കാര്‍ഡ് വിതരണം ജോ. ആര്‍ ടി ഒ പത്മകുമാര്‍ ബസ്സുടമാസംഘം നേതാവ് മുഹമ്മദ് കുഞ്ഞിക്ക് കാര്‍ഡ് നല്‍കി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ ഗിരീഷും ജില്ലാ ഭാരവാഹികളും പങ്കെടുത്തു
ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ യാത്രക്കാര്‍ക്കു കണ്‍സഷന്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നു
mynews
0