മസ്‌കത്ത്: ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങളെ കരയിലൂടെ ബന്ധിപ്പിക്കുന്ന പുതിയ അതിര്‍ത്തി കവാടം ഹത്തയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങള്‍ക്കിടയിലും സഞ്ചരിക്കുന്നവര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കുന്നതിനായാണ് പുതിയ അതിര്‍ത്തി കവാടം പ്രവര്‍ത്തനം ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രാ സേവനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം, അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും പുതിയ സേവനത്തിലൂടെ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.
യുഎഇയുമായുള്ള പുതിയ കര അതിര്‍ത്തി കവാടം ഹത്തയില്‍ പ്രവര്‍ത്തനമാരംഭിച്ചു: റോയല്‍ ഒമാന്‍ പോലീസ്
mynews
0