പെർളടുക്കം: പെർളടുക്കത്ത് വാടകമുറിയിൽ അതിഥി തൊഴിലാളി മരിച്ച നിലയിൽ. പെർളടുക്കം ബിവറേജസിന് സമീപത്തെ കെട്ടിടത്തിലാണ് ഉത്തർപ്രദേശുകാരനായ ശർമ്മ ജോഗേന്ദ്ര (37) വ്യാഴം രാവിലെ ആറരയോട് കൂടി മരിച്ച നിലയിൽ കാണുന്നത്. മരണകാരണം ഹൃദയാഘാതമെന്ന് സംശയിക്കുന്നു. കൊളത്തൂർ മാണിയോട്ട് നഞ്ചിൽ വെൽഡിങ് ഷോപ്പിലെ തൊഴിലാളിയാണ് ശർമ്മ ജോഗേന്ദ്ര. പെർളടുക്കത്ത് വെൽഡിങ് ഷോപ്പ് നടത്തുന്ന ചാളക്കാട് വി സുരേഷിന്റെ വാടക മുറിയിൽ താമസിക്കുന്ന ശർമ്മ ജോഗേന്ദ്രയ്ക്കൊപ്പം സുരേഷിന്റെ ഷോപ്പിലെ മൂന്ന് അതിഥി തൊഴിലാളികളും താമസിക്കുന്നു. രാവിലെ പരിസരവാസികളെ സംഭവം അറിയിച്ച ഇവർ വിവരം അറിയിക്കാൻ ബേഡകം പൊലീസ് സ്റ്റേഷനിലേക്ക് പോയിട്ടുണ്ട്. രാത്രി കൊഴപ്പമൊന്നും ഉണ്ടായിരുന്നില്ല എന്നും രാവിലെ എഴുന്നേറ്റപ്പോൾ മരിച്ച നിലയിൽ കണ്ടുവെന്നും ഇവർ പറഞ്ഞു.
വാടക മുറിയിൽ അതിഥി തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
mynews
0