ഒരേ വീട്ടിൽ നിന്നും രണ്ട് തവണ കവർച്ച പ്രതി അറസ്റ്റിൽ

ഒരേ വീട്ടിൽ നിന്നും രണ്ട് തവണ കവർച്ച പ്രതി അറസ്റ്റിൽ ഉദുമ: മുതിയക്കാലിലെ പു ട്ടിയിട്ട് വീട്ടിൽ നിന്നും രണ്ട് തവണകവർച്ച ചെയ്ത കേ സിൽ മോഷ്ടാവ് അറസ്റ്റിൽ. കർണ്ണാടക കാനത്തൂർ കാ ട്ടുമല നാസർ(24)നെയാണ് ബേക്കൽ പോലീസ് അറസ്റ്റു ചെയ്തത്. മുതിയക്കാലിലെ പ്രവാസി സുനിൽകുമാർ ക മലാക്ഷയുടെ വീട്ടിൽ രണ്ടു തവണ കവർച്ച നടത്തിയ സംഭവത്തിലാണ് നാസർ അ റസ്റ്റിലായത്. കഴിഞ്ഞ 13 ന് സുനിലിന്റെ ഭാര്യയും മക്ക ളും അമ്മക്ക് അസുഖമായതി നെ തുടർന്ന് രാത്രി തൊട്ടടു ത്ത അമ്മയുടെ വീട്ടിൽ രാത്രി താമസിക്കാറുള്ളത്. രാവിലെ തിരിച്ചുവന്നപ്പോഴാണ് മോഷ ണം നടന്നതായി അറിഞ്ഞത്. വീട്ടിലെ സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും വീട്ടുമുറ്റ ത്ത് നിർത്തിയിട്ടിരുന്ന കെ. എൽ 60 എം 1200 നമ്പർ കാ റുമാണ് മോഷ്ടിച്ചത്. ഇതിന് മുമ്പ് 2017 ഡിസംബറിൽ ആ ളില്ലാതിരിക്കുന്ന സമയത്തും സമാനരീതിയിൽ ഇതേവീട്ടിൽ നാസറിന്റെ നേതൃത്വത്തിൽ ക വർച്ച നടത്തിയിരുന്നു. അന്ന് 25 പവൻ, 3500 ഡോളറുമാണ് നഷ്ടപ്പെട്ടത്. ബേക്കൽ പോലീസ് കർണ്ണാടക പോലീ സുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് നാസ റിനെ കർണ്ണാടകയിൽ നിന്നും അറസ്റ്റുചെയ്തത്.
Previous Post Next Post
Kasaragod Today
Kasaragod Today