ഇന്ത്യയിലെ മികച്ച രോഗീ സൗഹൃദ ആശുപത്രി അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന്

കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച രോഗീ സൗഹൃദ ആശുപത്രിക്കുള്ള എ എച്ച് പി ഐ (അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്) അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു. ഇന്ത്യയിലാകമാനമുള്ള നൂറിലധികം ആശുപത്രികളെ പിന്‍തള്ളിയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കോവിഡ് കാലത്തുള്‍പ്പെടെ ആസ്റ്റര്‍ മിംസ് നടത്തിയ സേവന പ്രവര്‍ത്തനങ്ങളും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മജ്ജമാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍, വൃക്കമാറ്റിവെക്കല്‍ പോലുള്ള ശസ്ത്രക്രിയകള്‍ സൗജന്യമായി നിര്‍വ്വഹിച്ച് നല്‍കിയതും, ആശുപത്രി സന്ദര്‍ശിക്കുന്ന രോഗികളുടേയും ബന്ധുക്കളുടേയും സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്താനായി നടപ്പിലാക്കിയ നടപടികളുമാണ് അവാര്‍ഡിന് പരിഗണിക്കാന്‍ ഇടയാക്കിയത്. ആശുപത്രിസേവനങ്ങള്‍ പ്രദാനം ചെയ്യുന്നവരുടെ ദേശീയതലത്തിലെ ഏറ്റവും വലിയ സംഘടനയാണ് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്. ആതുരസേവന മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുവാനും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുവാനുമാണ് എ എച്ച് പി ഐ അവാര്‍ഡ് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ 22ന് മുംബൈയിലെ ഹോട്ടല്‍ ലളിതില്‍ വെച്ച് നടക്കുന്ന എ എച്ച് പി ഐ യുടെ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ വെച്ച് ആസ്റ്റര്‍ മിംസ് പ്രതിനിധികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും. എഎച്ച്പിഐ യുടെ അവാര്‍ഡ് ആസ്റ്റര്‍ മിംസിന്റെ സേവനങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്നും, ഇത് ആസ്റ്ററിന്റെ ഉത്തരവാദിത്തങ്ങളെ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു എന്നും ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഒമാന്‍ & കേരള) പറഞ്ഞു.
Previous Post Next Post
Kasaragod Today
Kasaragod Today

Artic