ജോലി നഷ്‍ടമായ പ്രവാസി മലയാളിക്കും സുഹൃത്തുക്കള്‍ക്കും അപ്രതീക്ഷിതമായി കൈവന്നത് 30 കോടിയുടെ ഭാഗ്യം

അബുദാബി: ജോലി പോകുന്ന സങ്കടത്തില്‍ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച്‌ ആശങ്കപ്പെടുന്ന സമയത്ത് അപ്രതീക്ഷിമായി കോടിക്കണക്കിന് രൂപ കൈവന്നാലുള്ള മാനസികാവസ്ഥ എന്തായിരിക്കും? കുവൈത്തില്‍ ജോലി ചെയ്യുന്ന രതീഷ് രഘുനാഥനും സുഹൃത്തുക്കളും ഏതാണ്ട് ഇതേ അവസ്ഥയിലാണിപ്പോള്‍. ഞായറാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 238-ാം സീരിസ് നറുക്കെടുപ്പാണ് രതീഷിന്റെയും സുഹൃത്തുക്കളുടെയും ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തന്നെ മാറ്റിമറിച്ചത്. കുവൈത്തിലെ ഒരു ഓയില്‍ ആന്റ് ഗ്യാസ് കമ്ബനിയില്‍ ജോലി ചെയ്യുന്ന രതീഷിനും സുഹൃത്തുക്കള്‍ക്കും ഈ മാസത്തോടെ ഇവിടുത്തെ ജോലി അവസാനിപ്പിക്കേണ്ടി വരും. ശേഷം എന്തെന്ന ചോദ്യത്തിന് ഉത്തരം തേടുന്നതിനിടെ ഇന്നലെ രാത്രി ബിഗ് ടിക്കറ്റില്‍ നിന്ന് അവരെത്തേടി അവതാരകന്‍ റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ എത്തി. നേരത്തെ കേരളത്തിലുണ്ടായ പ്രളയത്തിന്റെ കെടുതികളും നേരിടേണ്ടി വന്നയാളാണ് രതീഷ്. അതില്‍ നിന്ന് കരയറി വരുന്നതിനിടെയാണ് കുവൈത്തിലെ ജോലി നഷ്‍ടമായത്. അതുകൊണ്ടുതന്നെ ഒരൊറ്റ നിമിഷം കൊണ്ട് ജീവിതമാകെ മാറിമറിഞ്ഞ ഇന്നലത്തെ ദിവസം ജീവിതാവസാനം വരെ അദ്ദേഹം മറക്കാന്‍ സാധ്യതയില്ല. 'കൃത്യസമയത്താണ് ഈ പണം കിട്ടുന്നത്' രതീഷ് സമ്മാനം ലഭിച്ച ശേഷം പ്രതികരിച്ചു. 'പ്രതീക്ഷയാണ് ബിഗ് ടിക്കറ്റ്, നിര്‍ണായകമായൊരു സമയത്ത് ബിഗ് ടിക്കറ്റാണ് രക്ഷക്കെത്തിയത്. ഒന്നര കോടി ദിര്‍ഹമാണ് ലഭിച്ചിരിക്കുന്നത്. ഞാനും സുഹൃത്തുക്കളും ഈ പണത്തിന് ബിഗ് ടിക്കറ്റിനോട് കടപ്പെട്ടിരിക്കുന്നു' - രതീഷ് പറഞ്ഞു. കുവൈത്തില്‍ ജോലി ചെയ്യുന്ന രതീഷ് മാര്‍ച്ച്‌ 19ന് എടുത്ത 291593 എന്ന നമ്ബറിലെ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തിന് ഒന്നാം സമ്മാനം ലഭിച്ചത്. 171563 എന്ന ടിക്കറ്റ് നമ്ബരിനുടമയായ ഇന്ത്യക്കാരന്‍ സജീഷ് കുറുപ്പത്ത് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി. മൂന്നാം സമ്മാനമായ 300,000 ദിര്‍ഹം നേടിയത് ജോര്‍ദാനില്‍ നിന്നുള്ള ലേയ്ത് തഹ്ബൂബ് ആണ്. 041802 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനാര്‍ഹമായത്. 178128 എന്ന ടിക്കറ്റ് നമ്ബരിലൂടെ പെന്നിധി ശ്രീഹരി ആണ് നാലാം സമ്മാനമായ 250,000 ദിര്‍ഹം നേടിയത്. ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഈജിപ്ത് സ്വദേശിയായ ഹാനി സര്‍ഹാന്‍ അഞ്ചാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയത്. 037877 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനാര്‍ഹമായത്. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള ജൂലി ഫെ ടോ 007020 എന്ന ടിക്കറ്റ് നമ്ബരിലൂടെ മസെറാട്ടി ലവാന്റെ ജി.റ്റി ഹൈബ്രിഡ് വാഹനം സ്വന്തമാക്കി. സമ്മാനാര്‍ഹരായ എല്ലാവര്‍ക്കും ബിഗ് ടിക്കറ്റ് അധികൃതര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനമാണ് ഏപ്രില്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരെ കാത്തിരിക്കുന്നത്. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും വിലയേറിയ മറ്റ് സമ്മാനങ്ങളുമുണ്ടാവും ഒപ്പം. കൂടാതെ ഈ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് അതാത് ആഴ്ചയിലെ പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുത്ത് 300,000 ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ആഴ്ചതോറുമുള്ള പ്രമോഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ആ ആഴ്ചയിലെ ഇലക്‌ട്രോണിക് നറുക്കെടുപ്പിലേക്ക് എന്‍ട്രി ലഭിക്കും. വിജയിക്കുന്നവര്‍ക്ക് 300,000 ദിര്‍ഹമാണ് സമ്മാനം. മാസം തോറുമുള്ള നറുക്കെടുപ്പിനും പ്രതിവാരം നറുക്കെടുപ്പുകള്‍ക്കും പുറമെ ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാര്‍ ടിക്കറ്റും ഒരുമിച്ച്‌ വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു വിജയിക്ക് ഒരു വര്‍ഷത്തേക്ക് എല്ലാ മാസവുമുള്ള ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാനുള്ള വന്‍ അവസരവും ഒപ്പമുണ്ട്. കൂടുതല്‍ വിവരങ്ങളും നിബന്ധനകളും അറിയാന്‍ www.bigticket.ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 300,000 ദിര്‍ഹത്തിന്റെ ക്യാഷ് പ്രൈസ് നേടാനുള്ള ഇലക്‌ട്രോണിക് നറുക്കെടുപ്പിന്റെ വിശദവിവരങ്ങള്‍ പ്രൊമോഷന്‍ 1- ഏപ്രില്‍ 1-7, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 8 (വെള്ളിയാഴ്ച) പ്രമോഷന്‍ 2- ഏപ്രില്‍ 8-ഏപ്രില്‍ 14, നറുക്കെടുപ്പ് തീയതി- ഏപ്രില്‍ 15 (വെള്ളിയാഴ്ച) പ്രൊമോഷന്‍ 3 ഏപ്രില്‍ 15-22, നറുക്കെടുപ്പ് തീയതി ഏപ്രില്‍ 23 (ശനി) പ്രൊമോഷന്‍ 4 ഏപ്രില്‍ 23-30, നറുക്കെടുപ്പ് തീയതി മേയ് ഒന്ന്(ഞായര്‍) പ്രൊമോഷന്‍ കാലയളവില്‍ പര്‍ചേസ് ചെയ്യുന്ന ബിഗ് ടിക്കറ്റിന്റെ ക്യാഷ് ടിക്കറ്റുകള്‍ക്ക് തൊട്ടടുത്ത തവണത്തെ നറുക്കെടുപ്പിലേക്കാണ് എന്‍ട്രി ലഭിക്കുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്‌ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യുകയില്ല.
Previous Post Next Post
Kasaragod Today
Kasaragod Today

Artic