സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം.
ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ടു.
മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലാണ് ഇരുസംഘടനകളെയും നിരോധിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടത്. ഇപ്പോള്‍ കര്‍ണാടകയില്‍ അരങ്ങേറുന്ന ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നിവരാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു.
ദേശീയവ്യാപകമായി എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കുന്നതിന് മുന്നോടിയായി ജാർഖണ്ഡിൽ നിരോധനം ഏർപ്പെടുത്തിയെങ്കിലും ബിജെപി സർക്കാറിന് നിരോധനത്തിനു വേണ്ട തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ നിരോധനം കോടതി പിൻവലിക്കുകയായിരുന്നു,
ബിജെപിയുടെ രൂപീകരണ കാലം തൊട്ടേ ഗുജറാത്തിനേക്കാളും അടിത്തറയുണ്ടായിരുന്ന കർണാടകയിൽ ഉത്തരേന്ത്യയെ പോലെ ന്യൂനപക്ഷങ്ങൾക്കു മേൽ ആധിപത്യം നേടിയെടുക്കാൻ കഴിയാതെ പോയത് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ സംഘടനകളുടെ വളർച്ച മൂലമാണെന്നും അവരെ നിരോധിക്കണമെന്നും കർണാടകയിലെ വിവിധ സംഘപരിവാർ സംഘടനകൾ കാലങ്ങളായി ആവശ്യപ്പെട്ട് വരികയായിരുന്നു,
അടുത്തിടെ ബിജെപി ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾ ആണെന്നും സംഘപരിവാർ സംഘടനകൾ ആരോപിച്ചു വരുകയായിരുന്നു,