പാലക്കാട്: കുഴല്‍മന്ദത്ത് രണ്ടു യുവാക്കള്‍ കെഎസ്‌ആര്‍ടിസി ബസ്സിടിച്ചു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യാകുറ്റം ചുമത്തി.
ഡ്രൈവറായ തൃശൂര്‍ പീച്ചി സ്വദേശി ഔസേപ്പിനെതിരെ ഐപിസി 304 വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയത്.
ലോറിയെ മറികടന്നെത്തിയ കെഎസ്‌ആര്‍ടിസി ബസ് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്നു പുറത്തുവന്ന സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച യുവാക്കള്‍ ബസ് തട്ടാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍, ലോറിയില്‍ തട്ടിയശേഷം തിരികെ ബസിനടിയില്‍പെട്ടാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയത്.
അപകടത്തിനിടയാക്കിയ ഡ്രൈവര്‍ക്കെതിരെ നിസാര വകുപ്പ് ചുമത്തി കേസെടുത്തതില്‍ യുവാക്കളുടെ ബന്ധുക്കള്‍ എസ്പിക്കു പരാതി നല്‍കിയിരുന്നു. ബോധപൂര്‍വം കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ബൈക്ക് യാത്രികരെ ഇടിച്ചിട്ടെന്ന ബസിലുണ്ടായിരുന്നവരുടെ മൊഴി പൊലീസ് ഗൗരവമായെടുത്തില്ല തുടങ്ങിയ പരാതികളും മരിച്ചവരുടെ ബന്ധുക്കള്‍ ഉയര്‍ത്തി. കാവശേരി സ്വദേശി ആദര്‍ശ്, കാഞ്ഞങ്ങാട് സ്വദേശി സബിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കാസർകോട് സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കള്‍ കെഎസ്‌ആര്‍ടിസി ഇടിച്ച് മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി മനപ്പൂർവം ഇടിച്ചതെന്ന് യാത്രക്കാർ
mynews
0