കാസർഗോഡ് : കേരള ഗവ: കോൺട്രാക്ടേഴ്സ് യൂത്ത് വിങ്ങ് മുൻ ജില്ലാ പ്രസിഡണ്ട് അഷറഫ് പെർളയെ രാവിലെ 5 മണിക്ക് പള്ളിയിൽ പോകുമ്പോൾ മുളകുപൊടി വിതറി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ 10 ദിവസം ആയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജില്ലാ പോലീസ് മേധാവിക്ക് കോൺട്രാക്ടേഴ്സ് യൂത്ത് വിങ്ങ് ജില്ലാ കമ്മിറ്റി നിവേദനം നൽകി. പ്രസിഡണ്ട് ജാസിർ ചെങ്കള, സെക്രട്ടറി റസാഖ് ബെദിര, സുനൈഫ് എം എ എച് എന്നിവർ പങ്കെടുത്തു.
കരാറുകാരന് നേരെ മുളകുപൊടി വിതറി ആക്രമണം,പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോൺട്രാക്ടേഴ്സ് യൂത്ത് വിങ്
mynews
0