അസം സ്വദേശികളായ തൊഴിലാളികൾ ലക്ഷങ്ങൾ വിലമതിക്കുന്ന മൃഗാവശിഷ്ടങ്ങളും, സ്‌കൂട്ടറുകളും കടത്തിക്കൊണ്ടുപോയ സംഭവം, സ്‌കൂട്ടറുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാത്രി കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് സ്‌കൂട്ടറുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.കാസര്‍കോട് ചൗക്കി മജലിലെ അസംസ്‌കൃവസ്തുക്കള്‍ കയറ്റി അയക്കുന്ന സ്ഥാപനത്തിന്റെ മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടറുകളാണ് തൊഴിലാളികൾ കടത്തിക്കൊണ്ട് പോയത്.
ഇതിനെ തുടർന്ന് സ്ഥാപന ഉടമ അബ്ദുള്‍ അസീസിന്റെ പരാതിയില്‍ അസം സ്വദേശികളായ അസ്‌റത്ത് അലി, അഷ്‌റഫുല്‍ ഇസ്ലാം എന്ന ബാബു, ഷെഫീഖുല്‍, മുഖീബുല്‍, ഉമറുല്‍ ഫാറൂഖ് , ഹൈറുല്‍ എന്നിവര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.
ഇവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സ്‌കൂട്ടറുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
യത്