മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ 6000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ് കുമാര്‍, മുന്‍ പാര്‍ലമെന്റ് മണ്ഡലം വൈസ് പ്രസിഡണ്ട് ശ്രീജിത്ത് മാടക്കല്‍, നീലേശ്വരം മുന്‍ മണ്ഡലം പ്രസിഡണ്ട് ശിവപ്രസാദ് എന്നിവരെയാണ് ഹൊസ്‌ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) ശിക്ഷിച്ചത്.
2019 ഫെബ്രുവരി 22ന് ആണ് കേസിനാസ്‌പദമായ സംഭവം. ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രിയെ പൊയ്‌നാച്ചിയില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്. കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാതെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച സംഭവം ഉണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ 6000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചു
mynews
0