എസ് ഡി പി ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റിയുടെ കീഴിൽ പതിമൂന്ന് കുടുംബങ്ങൾക്കുള്ള തയ്യൽ മെഷീൻ വിതരണം ചെയ്തു

സ്ത്രീകളെ സ്വയംപര്യാപ്തരാക്കുന്നതിൻ്റെ ഭാഗമായി എസ്.ഡി.പി.ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മറ്റിനടത്തി വരുന്ന സ്വയം തെഴിൽ പദ്ധതിയുടെ ഭാഗമായുള്ള 8ആം ഘട്ടം അപേക്ഷ നൽകിയ പതിമൂന്ന് കുടുംബങ്ങൾക്കുള്ള തയ്യൽ മെഷീൻ എസ്.ഡി.പി.ഐ കാസർകോട് ജില്ല പ്രസിഡൻ്റ് മുഹമ്മദ് പാക്യര എസ്‌.ഡി.പി.ഐ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് റഹ്മാൻ അസാദ് നഗറിന് കൈമാറി. ചടങ്ങിൽ പതിനാലാം വാർഡ് മെമ്പർ ദീക്ഷിത്ത് കല്ലങ്കൈ, എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി അഹമ്മദ് ചൗക്കി, ഹുസൈൻ ദിൽദാർ തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today