കാസർകോട്ടെ വ്യാപാരി പുതിയ പുര സംസുദ്ധീൻ മരണപ്പെട്ടു

 കാസറഗോഡ് മാർക്കറ്റ് റോഡിൽ (എം കെ റോഡിൽ ) ദീർഘനാൾ ഉണക്ക മത്സ്യ വ്യാപാരയായിരുന്ന തായലങ്ങാടി സ്വദേശി പുതിയ പുര സംസുദ്ധീൻ( 77)നിര്യാത്യനായി,

കാരുണ്യ. സംഘടന പ്രവർത്തന രംഗത്തും സജീവമായിരുന്നു,

സമൂഹത്തിലെ ദൂർത്തിനും 

 അന്ധ വിശ്വസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാട് എടുത്ത വ്യെക്തി കൂടിയായിരുന്നു,

1979-84 കാലഘട്ടത്തില്‍ കെ.എസ്. സുലൈമാന്‍ ഹാജി നഗരസഭ ചെയര്‍മാനായപ്പോള്‍ തായലങ്ങാടി വാര്‍ഡിനെ പ്രതിനിധീകരിച്ച്‌ നഗരസഭ കൗണ്‍സിലറായിരുന്നു. കാസര്‍കോട് മാര്‍ക്കറ്റിലെ ഉണക്ക മത്സ്യവ്യാപാരിയായിരുന്നു.

കായിക-കാരുണ്യ മേഖലകളിലും സജീവ സാന്നിധ്യം വഹിച്ചു. യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതരായ അബ്ദുല്‍ ഖാദറിന്റെയും ഹലീമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഖദീജ. മക്കള്‍: ഷഫീല്‍ പുതിയപുര (ദുബായ്), യാസ്മിന്‍, സുമയ്യ. മരുമക്കള്‍: അബ്ദുല്‍റഹ്‌മാന്‍ ചൂരി, നൂറുദ്ദീന്‍ ചൂരി, സുബൈദ. സഹോദരങ്ങള്‍: പുതിയപുര ബഷീര്‍, സുഹ്‌റ പുതിയപുര, പരേതയായ ആയിഷ പുതിയപുര.

ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് അങ്കണത്തില്‍.


,

Previous Post Next Post
Kasaragod Today
Kasaragod Today