ദുബൈ: ഗുജറാത്ത് സ്വദേശികളായ ദമ്ബതികളെ കൊലപ്പെടുത്തിയ കേസില്‍ പാകിസ്താന്‍ സ്വദേശിക്ക് വധശിക്ഷ. ദുബൈ അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഇന്ത്യന്‍ ദമ്ബതികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ 26കാരനായ പാകിസ്താനിക്കാണ് ദുബൈ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.
2020 ജൂണ്‍ 17ലാണ് സംഭവം.
ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ഹിരണ്‍ ആദിയയെയും വിധിയെയും മോഷ്ടിക്കാനെത്തിയ ഇദ്ദേഹം മകളുടെ മുന്നിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. അറ്റകുറ്റപ്പണിക്കായി മുമ്ബ് ഈ വീട്ടിലെത്തിയതിന്‍റെ പരിചയത്തിലാണ് ഇയാള്‍ മോഷണത്തിന് പദ്ധതിയിട്ടത്. വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് മതില്‍ചാടി മുകളിലത്തെ നിലയിലൂടെ വീടിനുള്ളില്‍ പ്രവേശിച്ചു. 18, 13 വയസുള്ള പെണ്‍മക്കളും വീട്ടിലുണ്ടായിരുന്നു. മുകളിലെ നിലയിലായിരുന്നു ദമ്ബതികള്‍ ഉറങ്ങിയിരുന്നത്.
ഇവരുടെ മുറിയിലെത്തി തിരച്ചില്‍ നടത്തുന്നതിനിടെ ശബ്ദം കേട്ട് ദമ്ബതികള്‍ ഉണര്‍ന്നു. ഇതോടെ അവരെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് കുത്തിയാണ് ഇരുവരെയും പരിക്കേല്‍പിച്ചത്. കരച്ചില്‍കേട്ട് ഓടിയെത്തിയപ്പോഴാണ് മൂത്തമകളെയും ആക്രമിച്ചത്. പെണ്‍കുട്ടി അലാറം മുഴക്കിയതനുസരിച്ച് പൊലീസ് എത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുള്ളില്‍ ഷാര്‍ജയില്‍നിന്ന് പ്രതിയെ പൊലീസ് പിടികൂടി. ഹിരണിന്‍റെ തലയിലും നെഞ്ചിലും അടിവയറ്റിലും പത്ത് തവണ അടിയേറ്റതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.കൊല്ലപ്പെട്ട ഹിരണ്‍ ആദിയയും വിധി ആദിയയും
ഭാര്യയുടെ തല, കഴുത്ത്, നെഞ്ച്, മുഖം, ചെവി, വലംകൈ എന്നിവിടങ്ങളിലായി 14 തവണ മര്‍ദനമേറ്റു. വില്ലയുടെ 500 മീറ്റര്‍ അകലെ നിന്ന് കത്തി കണ്ടെടുത്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അമ്മയുടെ ചികിത്സക്കായി പണം ആവശ്യം വന്നതിനാലാണ് മോഷണത്തിന് ശ്രമിച്ചതെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രതിയുടെ വാദം. ഇയാള്‍ക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.
അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ദുബൈ സര്‍ക്കാര്‍ പത്തു വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കിയിരുന്നു. രണ്ട് മക്കള്‍ക്കും ദമ്ബതികളുടെ രക്ഷിതാക്കള്‍ക്കുമാണ് ഗോള്‍ഡന്‍ വിസ നല്‍കിയത്. കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിന് പൂര്‍ണമായും സ്കോളര്‍ഷിപ്പും നല്‍കിയിരുന്നു. ദുബൈ പൊലീസും എമിഗ്രേഷന്‍ വിഭാഗവുമാണ് (ജി.ഡി.ആര്‍.എഫ്.എ) ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടു
ത്തിയത്.