കാസര്‍കോട്: നോമ്പുകാലം തുടങ്ങിയതോടെ പഴം വിപണിയില്‍ വില കുതിച്ചുയര്‍ന്നു. പഴവര്‍ഗ്ഗങ്ങള്‍ക്ക് 10 മുതല്‍ 30 രൂപ വരെയാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്. നോമ്പു കാലം തുടങ്ങുന്നതിനു മുമ്പ് ഒരു കിലോ നാരങ്ങയ്‌ക്ക് 80 രൂപയായിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇപ്പോള്‍ 110 രൂപ വരെ ഈടാക്കുന്നു.50 രൂപ ഉണ്ടായിരുന്ന കറുത്ത മുന്തിരിക്കു രണ്ടു ദിവസം കൊണ്ട് 70 രൂപയായി. എണ്‍പതു രൂപ ഉണ്ടായിരുന്ന അനാറിനു 130 രൂപയും 170 രൂപ ഉണ്ടായിരുന്ന ആപ്പിളിനു 200 മുതല്‍ 210 രൂപ വരെയുമായി.നോമ്പു കാലത്തിനു ഒപ്പം കടുത്ത വേനല്‍ക്കാലവും പഴവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റത്തിനു ഇടയാക്കുന്നതായി വ്യാപാരികള്‍ പറയുന്നു. പഴവര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റത്തിനു ഇടയാക്കുന്നതായി കൂട്ടിച്ചേര്‍ത്തു. അതേ സമയം നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
നോമ്പുകാലം തുടങ്ങിയതോടെ പഴം വിപണിയില്‍ വില കുതിച്ചുയര്‍ന്നു
mynews
0