മനാമ: വിവാഹ ശേഷം സ്ത്രീകള്‍ക്ക് കരിയറില്‍ അവര്‍ ആഗ്രഹിക്കുന്ന ഉയരങ്ങളിലെത്താന്‍ പല സാഹചര്യങ്ങളും തടസ്സമാകുന്നുവെന്ന അഭിപ്രായങ്ങളെയും വാദങ്ങളെയും പൊളിച്ചെഴുതി മലയാളി സുന്ദരി ടിന മാത്യൂ.
ബഹ്‌റൈനില്‍ താമസിക്കുന്ന 37കാരിയാണ് തന്റെ സ്വപ്‌നങ്ങള്‍ക്ക് വിവാഹം തടസ്സമാകാതെ മുന്നേറുന്നത്. അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിലെ ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് നാല് മക്കളുടെ അമ്മ കൂടിയാണ് ടിന.
ഏകദേശം 30 വര്‍ഷക്കാലമായി ബഹ്‌റൈനില്‍ താമസിക്കുന്ന ടിന. ദുബൈയില്‍ ജൂണില്‍ ആരംഭിക്കാനിരിക്കുന്ന മിസിസ് മിഡില്‍ ഈസ്റ്റ് മത്സരത്തിലാണ് ഫൈനലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടത്. വിജയിച്ചാല്‍ ആ മാസം തന്നെ ദക്ഷിണ കൊറിയയില്‍ വെച്ച് നടക്കുന്ന മിസിസ് യൂണിവേഴ്‌സില്‍ പങ്കെടുക്കാനുള്ള അവസരമാണ് ടിനയ്ക്ക് ലഭിക്കുക. കൊവിഡ് മഹാമാരി മൂലം 2021ല്‍ നടക്കേണ്ട മത്സരം ഒരു വര്‍ഷം നീട്ടിവെക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് പ്രചോദനമാകാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ടിന ഡെയ്‌ലി ട്രിബ്യൂണിനോട് പറഞ്ഞു. അതിലൂടെ സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ ആഘോഷിക്കുന്നതിനിടെ അവരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനും തങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് തിരിച്ചറിവ് നല്‍കാനും കഴിയണമെന്നാണ് താല്‍പ്പര്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡിഎല്‍കെ ഫാ,ന്‍സ് സംഘടിപ്പിക്കുന്ന മിസിസ് മിഡില്‍ ഈസ്റ്റ് മത്സരം അതിന്റെ സവിശേഷത കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്. ജിസിസി രാജ്യങ്ങളിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. യോഗ്യതയ്ക്ക് ആവശ്യമായ ഉയരം ഇല്ലാത്തതിനാല്‍ തനിക്ക് ഫെമിന മിസ് ഇന്ത്യ സൈന്ദര്യ മത്സരത്തില്‍ പങ്കെടുക്കാനായില്ലെന്ന് ടിന പറയുന്നു. 1999ലെ റ്റീന്‍ ക്വീന്‍ റണ്ണേഴ്്‌സ് അപ്പ്, 2002ലെ വിന്റര്‍ ക്വീന്‍, 2002ലെ മേയ് ക്വീന്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്, 2003ലെ മിസ് ഇന്ത്യ ബഹ്‌റൈന്‍, 2002ലെ ജൂലൈ റോസ്, മിസ് കേരള ഫൈനലിസ്റ്റും സബ് ടൈറ്റില്‍ ജേതാവും എന്നിങ്ങനെ വിവിധ സൗന്ദര്യ മത്സരങ്ങളില്‍ ടിന കഴിവു തെളിയിച്ചിട്ടുണ്ട്. ടോണി നെല്ലിക്കനാണ് ടിനയുടെ ഭര്‍ത്താവ്. ആന്റണ്‍ നെല്ലിക്കന്‍, ജേഡന്‍ നെല്ലിക്കന്‍, ഹെലനമേരി നെല്ലിക്കന്‍, മൈക്കിള്‍ നെല്ലിക്കന്‍ഇവരാണ് മക്കള്‍.
നാല് മക്കളുടെ അമ്മയായ പ്രവാസി മലയാളി സുന്ദരി ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തില്‍ ഫൈനാലിസ്റ്റായി തെരെഞ്ഞെടുക്കപ്പെട്ടു
mynews
0