കരിപ്പൂരില്‍ രണ്ടുകോടി രൂപയുടെ സ്വര്‍ണം പിടികൂടി, ഷാർജയിൽ നിന്നും ദുബായിൽ നിന്നും എത്തിയ കാസർകോട് സ്വദേശികൾ ഉൾപ്പെടെ അഞ്ചു പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂരില് കടത്താന് ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച പിടികൂടിയതു രണ്ടുകോടി രൂപയുടെ സ്വര്ണം. അഞ്ചു വ്യത്യസ്ത കേസുകളിലായി മൊത്തം മൂന്നര കിലോയിലധികം തൂക്കം വരുന്ന സ്വര്ണ മിശ്രിതമാണു പിടികൂടിയത്. ഒരു വ്യക്തിയില് നിന്ന് 349 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് ആഭരണവും കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജന്സ് വിഭാഗം പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ ഷാര്ജയില് നിന്ന് ഐഎക്സ് 356 വിമാനത്തില് വന്നെത്തിയ കാസര്കോട് സ്വദേശിയില് നിന്നു 535.2 ഗ്രാം സ്വര്ണമിശ്രിതവും ദുബായില്നിന്നു വന്ന രണ്ടു മലപ്പുറം സ്വദേശികളില് നിന്നും രണ്ടു കിലോയിലധികം തൂക്കം വരുന്ന മിശ്രിതവുമാണ് കണ്ടെടുത്തത്. രാത്രി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരും കോഴിക്കോട്, മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റുകളില് നിന്നുള്ള ഉദ്യോഗസ്ഥരും ചേര്ന്ന് നടത്തിയ സംയുക്ത പരിശോധനയില് എസ്ജി 18 വിമാനത്തില് ദുബായില് നിന്നെത്തിയ യാത്രക്കാരനില് നിന്നും 800 ഗ്രാം സ്വര്ണമിശ്രിതവും കാസര്കോട് സ്വദേശിയില്നിന്ന് 147 ഗ്രാം സ്വര്ണമിശ്രിതവും കണ്ടെടുത്തു. ഐഎക്സ് 346 വിമാനത്തില് വന്ന മറ്റൊരു യാത്രക്കാരനില്നിന്നു 349 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്ണാഭരണങ്ങളും കണ്ടെടുക്കുകയുണ്ടായി. ഇവയുടെ ആകെ വിപണി മൂല്യം ഏകദേശം രണ്ടു കോടിയിലധികമാണ്. അസിസ്റ്റന്റ് കമ്മിഷണര് സിനോയ് മാത്യുവിന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. സൂപ്രണ്ടുമാരായ ബഷീര് അഹമ്മദ്, കെ. പ്രവീണ് കുമാര്, പി. പ്രകാശ്, കെ. മനോജ്, ഇന്സ്പെക്ടര്മാരായ കെ.പ്രതീഷ്, കപില് സുരീര, വിഷ്ണു തുടങ്ങിയവര് പ്രത്യേക സംഘത്തിലുണ്ടായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today